ഐടിഎ എയർവേയ്‌സ് ലുഫ്താൻസ ഏറ്റെടുക്കലിന് യൂറോപ്യൻ യൂണിയന്റെ അനുമതി ലഭിക്കാൻ സാധ്യത
നഷ്ടത്തിലായിരുന്ന ഇറ്റാലിയന്‍ ഫ്‌ലാഗ് കാരിയറായ ഐടിഎ എയര്‍വേയ്‌സിനെ ലുഫ്താന്‍സ ഏറ്റെടുക്കുന്നതിന് യൂറോപ്യന്‍ യൂണിയന്റെ ആന്റിട്രസ്റ്റ് റെഗുലേറ്റര്‍ അനുമതി നല്‍കും. ലുഫ്താന്‍സ നല്കിയ പുതിയ പാക്കേജ് പരിഗണിച്ചാണ് ഈ അനുമതി സാധ്യത. പാക്കേജിന് ഔദ്യോഗികമായി അംഗീകാരം നല്‍കാന്‍ റെഗുലേറ്റര്‍മാര്‍ക്ക് ജൂലൈ 4 വരെ സമയമുണ്ടെങ്കിലും അനുമതി ലഭിക്കാനാണ്
കൂടുതല്‍ സാധ്യത എന്ന് എം,ആദ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2022 ഫെബ്രുവരിയില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മേലോണി ഐറ്റിഎ വില്‍പ്പനക്ക് വെച്ചത് മുതല്‍ക്കേ തന്നെ ലുഫ്താന്‍സ ഈ കരാറിനായി രംഗത്തുണ്ട്. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, കഴിഞ്ഞ മേയില്‍ ഐടിഎ എയര്‍വേയ്‌സിന്റെ പ്രാരംഭ 41% ഓഹരികള്‍ ലുഫ്താന്‍സ ഏറ്റെടുക്കുന്നതിനുള്ള കരാര്‍ അംഗീകരിച്ചിരുന്നു . ഭാവിയില്‍ ഏതെങ്കിലും ഘട്ടത്തില്‍ ഓഹരി വിഹിതം വര്‍ദ്ധിപ്പിക്കാന്‍
ലുഫ്താന്‍സക്ക് അവസരമുള്ള തരത്തിലാണ് കരാര്‍. എന്നാല്‍, 2023 മെയ് മുതല്‍, യൂറോപ്യന്‍ റെഗുലേറ്റര്‍മാരുടെ ഒരു ആന്റിട്രസ്റ്റ് ഐടിഎ ലുഫ്താന്‍സ ഏറ്റെടുക്കലിനെ എതിര്‍ത്തിരുന്നു. എയര്‍ലൈന്‍ ഏകീകരണത്തിലൂടെയുണ്ടാകുന്ന സാമ്പത്തിക ബാധ്യതയും കുത്തകവല്‍ക്കരണം നടക്കുമ്പോഴുള്ള പ്രശ്!നങ്ങളുമാണ് ഈ എതിര്‍പ്പിന് പിന്നില്‍. ജര്‍മ്മനി, ഓസ്ട്രിയ, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിര്‍ണായക സാന്നിധ്യമുള്ള ലുഫ്താന്‍സ യൂറോപ്യന്‍ യൂണിയനു മുന്നില്‍വെച്ച പ്രാരംഭ പരിഹാരങ്ങള്‍ റെഗുലേറ്റര്‍മാര്‍ നിരസിച്ചിരുന്നു.
ഇറ്റലിക്കും മധ്യ യൂറോപ്പിനുമിടയിലുള്ള ഹ്രസ്വദൂര റൂട്ടുകളിലെ മത്സരം കുറയും എന്നതും ഇറ്റലിക്കും അമേരിക്കയ്ക്കും കാനഡയ്ക്കും ജപ്പാനും ഇടയിലുള്ള ദീര്‍ഘദൂര റൂട്ടുകളിലെ മത്സരം കുറയുമെന്നതും മിലാന്‍ലിനേറ്റ് എയര്‍പോര്‍ട്ടില്‍ ഐടിഎയുടെ സ്ഥാനം സംബന്ധിച്ചുമായിരുന്നു റെഗുലേറ്റര്‍മാരുടെ ആശങ്ക. ഇത് പരിഹരിക്കുന്നതിനാണ് ലുഫ്താന്‍സ അന്തിമ പാക്കേജ് നല്‍കിയിരിക്കുന്നത്.
ഡീലിന് അംഗീകാരം ലഭിക്കുന്നതിന് കൂടുതല്‍ ഇളവുകള്‍ നല്‍കില്ലെന്നും റെഗുലേറ്റര്‍മാര്‍ എയര്‍ലൈന്‍ ഗ്രൂപ്പിന്റെ നിര്‍ദേശങ്ങളില്‍ ഇപ്പോഴും
അതൃപ്തരാണെങ്കില്‍ ഐടിഎ എയര്‍വേസില്‍ നിന്ന് പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നും ലുഫ്താന്‍സ സൂചിപ്പിച്ചു.ലുഫ്താന്‍സ, ഐടിഎ എയര്‍വേയ്‌സ് ഇടപാടിന് പുറമേ, ഐഎജി ഗ്രൂപ്പ് എയര്‍ യൂറോപ്പയെ ഏറ്റെടുക്കാനുള്ള നിര്‍ദേശവും യൂറോപ്യന്‍ കമ്മീഷന്‍ അന്വേഷിക്കുന്നുണ്ട്.