അന്തർദേശീയം

മലാവി വൈസ് പ്രസിഡന്റും ഭാര്യയും സൈനികോദ്യോഗസ്ഥരും വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

ലിലോങ്‌വേ : കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ചിലിമയും ഒൻപത് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന സൈനിക വിമാനം ഇന്നലെ കാണാതാകുകയായിരുന്നു. തലസ്ഥാനമായ ലിലോങ്‌വേയിൽനിന്ന് പറന്നുയർന്ന വിമാനം വൈകാതെ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുക ആയിരുന്നു. വിമാനത്തിനായി വ്യാപക തിരച്ചിലിനൊടുവിലാണ് മരണം സ്ഥിരീകരിച്ചത്.

തിങ്കളാഴ്ച രാവിലെ 9.17നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പത്തരയോടെ മലാവിയുടെ വടക്കൻ മേഖലയിലുള്ള മസുസുവിലെ വിമാനത്താവളത്തിലായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്.മുൻ കാബിനറ്റ് മന്ത്രിയായിരുന്ന റാൽഫ് കസാംബാരയുടെ സംസ്കാര ചടങ്ങുകൾക്കായി പുറപ്പെട്ടതായിരുന്നു സംഘം. മൂന്നു ദിവസം മുൻപാണ് റാൽഫ് മരിച്ചത്. സോളോസ് ചിലിമയുടെ ഭാര്യ മേരിയും രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്‌മെന്റിലെ നേതാക്കളും അടക്കമുള്ളവർ കാണാതായ വിമാനത്തിലുണ്ട്. 10 വർഷമായി മലാവിയുടെ വൈസ് പ്രസിഡന്റാണ് സോളോസ് ചിലിമ. ബഹുരാഷ്ട്ര കമ്പനികളായ കൊക്ക കോളയിലും യൂണിലിവറിലും സുപ്രധാന പദവികൾ വഹിച്ച ശേഷമാണ് സോളോസ് ചിലിമ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button