അപ്പോളോ 8 ദൗത്യസംഘാംഗം. എര്‍ത്ത്റൈസ് പകര്‍ത്തിയ വില്യം ആന്‍ഡേഴ്സ് വിമാനാപകടത്തില്‍ മരിച്ചു.
വാഷിങ്ടൺ : ഉദിച്ചുയരുന്ന ഭൂമിയുടെ വിഖ്യാതചിത്രം ചന്ദ്രന്റെ ഭ്രമണപഥത്തിൽനിന്ന് പകർത്തിയ ബഹിരാകാശ സഞ്ചാരി വില്യം ആൻഡേഴ്സ് (90) വിമാനാപകടത്തിൽ മരിച്ചു. ആൻഡേഴ്സ് പറത്തിയിരുന്ന ചെറുവിമാനം സിയാറ്റിലിന് വടക്ക് ഓർക്ക, ജോൺസ് ദ്വീപുകൾക്കിടയിൽ കടലിൽ തകർന്നുവീഴുകയായിരുന്നു. ചന്ദ്രനെ ആദ്യമായി ചുറ്റിസഞ്ചരിച്ച മൂന്നംഗ സംഘത്തിൽ ഒരാളാണ് വില്യം ആൻഡേഴ്സ്.
1968ൽ നാസയുടെ അപ്പോളോ 8 ദൗത്യ പേടകത്തിന്റെ പെെലറ്റായിരുന്നു. ദൗത്യത്തിന്റെ 25-–ാം മണിക്കൂറിലാണ് ചന്ദ്രന്റെ ചക്രവാളത്തിനുമുകളിലേക്ക് ഉദിച്ചുയരുന്ന ഭൂമിയുടെ ചിത്രം പകർത്തിയത്. ബഹിരാകാശത്തുനിന്ന് പകർത്തിയ ഭൂമിയുടെ ആദ്യ വർണചിത്രമായിരുന്നു ഇത്. 1955ൽയുഎസ് വ്യോമസേനയിൽ പെെലറ്റായി ഔദ്യോഗിക ജീവിതം തുടങ്ങിയ ആൻഡേഴ്സ് യുഎസ് എയ്റോനോട്ടിക്സ് ആൻഡ് സ്പേയ്സ് കൗൺസിൽ സെക്രട്ടറി, ന്യൂക്ലിയർ റഗുലേറ്ററി കമീഷന്റെ ആദ്യ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.