ദേശീയം
ഇരട്ടി നികുതി നല്‍കേണ്ടി വരും ; ആധാറും പാനും ബന്ധിപ്പിക്കാന്‍ ഇന്ന് കൂടി അവസരം
ന്യൂഡല്‍ഹി : പാന്‍ കാര്‍ഡും ആധാറും ഇനിയും ബന്ധിപ്പിക്കാത്തവര്‍ക്ക് കേന്ദ്ര ആദായനികുതി വകുപ്പ് നല്കുന്ന അവസാന അവസരം ഇന്ന് അവസാനിക്കും. ഇവ പരസ്പരം ബന്ധിപ്പിക്കാത്തപക്ഷം ബാധകമായ നിരക്കിന്റെ ഇരട്ടി അടയ്ക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. 1000 രൂപ പിഴയോടെ ഇവ ബന്ധിപ്പിക്കാനുള്ള അവസരമാണ് 31ന് അവസാനിക്കുന്നത്.
ഉയര്‍ന്ന ഇടപാടുകളുടെ സ്റ്റേറ്റ്‌മെന്റ് (എസ്എഫ്ടി) മേയ് 31നകം ഫയല്‍ ചെയ്യാന്‍ ബാങ്കുകള്‍, വിദേശനാണയ വിനിമയം നടത്തുന്ന സ്ഥാപനങ്ങള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, പോസ്റ്റ് ഓഫിസുകള്‍ തുടങ്ങിയവയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം പിഴ അടക്കണം.