പീരുമേട് തെരഞ്ഞെടുപ്പ് കേസ് ; യുഡിഎഫ് സ്ഥാനാർഥിയുടെ ഹർജി തള്ളി
കൊച്ചി : പീരുമേട് എംഎൽഎ വാഴൂര്‍ സോമൻ്റെ വിജയം ചോദ്യം ചെയ്‌ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. സിറിയക് തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമൻ പത്രികയ്‌ക്ക് ഒപ്പം സമർപ്പിച്ച രേഖകളിൽ വസ്‌തുതകൾ മറച്ചുവച്ചു എന്നതായിരുന്നു ആരോപണം. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ജസ്റ്റിസ് മേരി തോമസിന്റെ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്. ഇന്ന് വിരമിക്കാനിരിക്കെയാണ് മേരി തോമസ് വിധി പ്രസ്താവിച്ചത്.
1835 വോട്ടിനായിരുന്നു വാഴുർ സോമന്റെ ജയം. വാഴൂര്‍ സോമനെ വിജയിയായി പ്രഖ്യാപിച്ച റിട്ടേണിംഗ് ഓഫീസറുടെ നടപടി നിയമ വിരുദ്ധമാണെന്നും ഹർജിയിൽ ആക്ഷേപം ഉന്നയിച്ചിരുന്നു. വാഴൂര്‍ സോമനെ വിജയിയായി പ്രഖ്യാപിച്ച നടപടി റദ്ദാക്കണം, അപൂര്‍ണ്ണമായ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ച നടപടി നിയമത്തിന് വിരുദ്ധമാണെന്നുംപരാതിയിൽ പറഞ്ഞിരുന്നു.