മാൾട്ടാ വാർത്തകൾ
വരുന്നു, മറ്റെർഡെയ് ആശുപത്രിയിൽ ടെലിമെഡിസിൻ ഹോട്ട് ലൈൻ
മറ്റെര്ഡെയ് ആശുപത്രിയില്‍ ടെലി മെഡിസിന് ഹോട്ട് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു.അത്യാഹിത വിഭാഗത്തിലെ രോഗികളുടെ വരവ് കുറയ്ക്കുന്നതിനാണ് ഈ നീക്കം.ജൂണ്‍ ആദ്യ വാരത്തില്‍ തന്നെ ഈ നമ്പര്‍ പ്രവര്‍ത്തനസജ്ജമാകും.1400 – എന്ന നമ്പറാണ് ഹോട്ട് ലൈന്‍ നമ്പറായി പ്രവര്‍ത്തിക്കുക. ഈ നമ്പറില്‍ വിളിക്കുന്ന രോഗികള്‍ക്ക് രോഗവിവരങ്ങള്‍ കേട്ട ശേഷം പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങള്‍ അടക്കമുള്ള ചികിത്സാ ലഭ്യമായ ഇടങ്ങളിലേക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കും. ഹോട്ട്ലൈന്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഒരു ഇന്‍ഫര്‍മേഷന്‍ കാമ്പയിന് നടത്തും. ഗുരുതരമല്ലാത്ത കേസുകള്‍ സ്വകാര്യ ആശുപത്രികളെ ഏല്‍പ്പിച്ച് എമര്‍ജന്‍സി റൂം കാത്തിരിപ്പ് സമയം കുറയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.