മാൾട്ടാ വാർത്തകൾ

മാൾട്ടയിലേക്കുള്ള ടൂറിസ്റ്റ് വരവിൽ ഗണ്യമായ വർധന

 

മാള്‍ട്ടയിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് ഈ വര്‍ഷത്തില്‍ വര്‍ധിച്ചതായി കണക്കുകള്‍. 2023 ന്റെ ആദ്യ പാദത്തേക്കാള്‍ 30 ശതമാനം വിനോദ സഞ്ചാരികള്‍ ഈ വര്‍ഷത്തെ
ആദ്യ പാദത്തില്‍ മാള്‍ട്ടയിലെത്തിയതായാണ് ഔദ്യോഗിക കണക്കുകള്‍ വെളിവാക്കുന്നത്. 134,000 പേരാണ് ആദ്യ പാദത്തിലെ കണക്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ അധികമായി എത്തിയത്.
ഈ വര്‍ഷം അവസാനിക്കുമ്പോള്‍ 3.2 ദശലക്ഷം വിനോദ സഞ്ചാരികള്‍ മാള്‍ട്ടയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ ഏകദേശം 526,000 ആളുകള്‍ മാള്‍ട്ട സന്ദര്‍ശിച്ചു, മാള്‍ട്ടീസ് ഹോട്ടലുകളില്‍ രാത്രികാലം തങ്ങിയ സഞ്ചാരികളുടെ എണ്ണം അപേക്ഷിച്ച് 481,000 വര്‍ദ്ധിച്ചു. മാള്‍ട്ടയിലെ വിനോദസഞ്ചാരികള്‍ 30% തുക അധികമായി ഇന്നാട്ടില്‍ ചെലവഴിച്ചു. ഏകദേശം 406 ദശലക്ഷം യൂറോ മാള്‍ട്ടീസ് സമ്പദ് വ്യവസ്ഥയിലേക്ക് എത്തിയെന്നാണ് പ്രതീക്ഷിക്കുന്നത്. 2023-ല്‍, മാള്‍ട്ടയ്ക്ക് മൂന്ന് ദശലക്ഷത്തിലധികം സന്ദര്‍ശകരെയാണ് ലഭിച്ചത്.

ഹോട്ടല്‍ മുറികളിലെ ബുക്കിങ്ങും മെച്ചപ്പെട്ട നിലയിലേക്ക് ഉയര്‍ന്നുവെന്നാണ് യാത്രികരുടെ പ്രതികരണങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.5-സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് 5.3 ശതമാനം പോയിന്റും 4-സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് 1.8 ശതമാനം പോയിന്റും 3-സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് 1.4 ശതമാനം പോയിന്റും ഇതേ പാദത്തെ അപേക്ഷിച്ച് വര്‍ധിച്ചു. ശരാശരി, 5-സ്റ്റാര്‍ ഹോട്ടലുകള്‍ ഒരു മുറിക്ക് €135.50, 4-സ്റ്റാര്‍ ഹോട്ടലുകള്‍ ഒരു മുറിക്ക് € 61.40, 3-സ്റ്റാര്‍ ഹോട്ടലുകള്‍ ഒരു മുറിക്ക് ശരാശരി € 41.60  എന്നിങ്ങനെയാണ് ഈടാക്കുന്നത്. റൂം റെന്റില്‍ യഥാക്രമം 7.9%, 13.7%, 8.6% വര്‍ധന രേഖപ്പെടുത്തി.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button