മാൾട്ടാ വാർത്തകൾ
സംയുക്ത നാവികാഭ്യാസത്തിനായി രണ്ടു ഇറ്റാലിയന്‍ കപ്പലുകള്‍ മാള്‍ട്ടയിലേക്ക്
സംയുക്ത നാവികാഭ്യാസത്തിന്റെ ഭാഗമായി രണ്ടു ഇറ്റാലിയന്‍ കപ്പലുകള്‍ മാള്‍ട്ടയിലേക്ക്. ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടുകപ്പലുകളാണ് ഗ്രാന്‍ഡ് ഹാര്‍ബറിലേക്ക് എത്തുന്നത്. ട്രാന്‍സ്പോര്‍ട്ട് മാള്‍ട്ട, വിര്ടു ഫെറികള്‍, യൂറോപ്യന്‍ മാരിടൈം സേഫ്റ്റി ഏജന്‍സി, റീജിയണല്‍ മറൈന്‍ പൊല്യൂഷന്‍ എമര്‍ജന്‍സി റെസ്പോണ്‍സ് സെന്റര്‍ എന്നിവ കൂടി പങ്കാളികളാകുന്ന നാവികാഭ്യാസത്തില്‍ ( ‘ബാരാക്കുഡ 2024’) ഇറ്റാലിയന്‍ കപ്പലുകളായ ബ്രൂണോ ഗ്രിഗൊറെറ്റിയും ഔറേലിയോ വിസല്ലിയും പങ്കെടുക്കുമെന്ന് മാള്‍ട്ടയിലെ സംയുക്ത സായുധ സേന അറിയിച്ചു. തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായി മൂന്നുഘട്ടങ്ങളിലാണ് നാവികാഭ്യാസം നടക്കുക. റോട്ടറി വിംഗ് എയര്‍ക്രാഫ്റ്റുകളും മറ്റ് യൂണിറ്റുകളും അഭ്യാസത്തില്‍ ഉള്‍പ്പെടുമെന്ന് എഎഫ്എം പറഞ്ഞു.