കള്ളക്കടല്‍ പ്രതിഭാസം ; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം
കടൽ രൂക്ഷമായി തന്നെ തുടരുന്നത് സമീപവാസികൾ ആശങ്ക
തിരുവനന്തപുരം : കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് പൂത്തുറ എന്നിവടങ്ങിലാണ് കടലാക്രമണം ഉണ്ടായത്. ശക്തമായ തിരയിൽ വീടുകളിൽ വെള്ളം കയറി. ഇന്നലെ രാത്രി പത്തുമണിയോടെയാണ് മേഖലയിൽ കടലാക്രണം ഉണ്ടായിരുന്നു. കടലിന് സമീപം താമസിക്കുന്നവരെ ബന്ധുവീടുകളിലേക്ക് മാറ്റി. ഇന്ന് രാവിലെ ഏഴ് മണിയോടെ വീണ്ടും കടലാക്രണം ഉണ്ടായി.
കടൽ രൂക്ഷമായി തന്നെ തുടരുന്നത് സമീപവാസികൾ ആശങ്കയുണ്ടാക്കുന്നുണ്ട്. ആലപ്പുഴയിൽ തോട്ടപ്പള്ളി, പുറക്കാട്, ആറാട്ടുപുഴ തീരങ്ങളിൽ കടലാക്രമണം. മുന്നറിയിപ്പിനെ തുടർന്ന് തീരത്ത് നിന്നും വള്ളങ്ങളും മത്സബന്ധന ഉപകരണങ്ങളും മാറ്റിയിരുന്നു. കൊല്ലം കൊടുങ്ങല്ലൂരിൽ കള്ളകടൽ പ്രതിഭാസമുണ്ടായി. ഏറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറത്തും എടവിങ്ങലിലെ കാരഅറപ്പുക്കടവു പുതിയറോഡ് പെരിഞ്ഞനം സമിതി ബീച്ച് എന്നിടിവങ്ങളിലാണ് കടൽ കരയിലേക്ക് കയറിയത്.
ഇന്നലെ രാത്രിയോടെയാണ് കടലാക്രമണം ശക്തമായത്.മുന്നറിയിപ്പിനെ തുടർന്ന് മത്സബന്ധന ഉപകരണങ്ങളും വള്ളവുമെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നതിനാൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, കന്യാകുമാരി, തൂത്തുക്കുടി, തെക്കന്‍ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചുകടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.