സ്പോർട്സ്

ഐ​പി​എ​ൽ : ഡു​പ്ലെ​സി​ക്ക് അ​ർ​ധ​സെ​ഞ്ചു​റി ; ആ​ർ​സി​ബി വി​ജ​യ​വ​ഴി​യി​ൽ

പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ സ​ജീ​വ​മാ​ക്കി ബം​ഗ​ളൂ​ർ

ബം​ഗ​ളൂ​രു : ഐ​പി​എ​ല്ലി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​നെ നാ​ലു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ജ​യം. ഇ​തോ​ടെ ബം​ഗ​ളൂ​ർ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ സ​ജീ​വ​മാ​ക്കി.

സ്കോ​ർ: ഗു​ജ​റാ​ത്ത് 147/10(19.3) ബം​ഗ​ളൂ​ർ 152/6(13.4). ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഗു​ജ​റാ​ത്ത് 19.3 ഓ​വ​റി​ൽ 147 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 24 പ​ന്തി​ൽ 37 റ​ൺ​സ് നേ​ടി​യ ഷാ​റു​ഖ് ഖാ​നാ​ണു ഗു​ജ​റാ​ത്ത് നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ. ഡേ​വി​ഡ് മി​ല്ല​ർ (20 പ​ന്തി​ൽ 30) റ​ൺ​സു​മാ​യി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

ബം​ഗ​ളൂ​രു​വി​നാ​യി മു​ഹ​മ്മ​ദ് സി​റാ​ജ്, യാ​ഷ് ദ​യാ​ൽ, വൈ​ശാ​ഖ് വി​ജ​യ്‌​കു​മാ​ർ എ​ന്നി​വ​ർ ര​ണ്ടും ക​ര​ൺ ശ​ർ​മ, കാ​മ​റൂ​ൺ ഗ്രീ​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ആ​ർ​സി​ബി​ക്കാ​യി 23 പ​ന്തി​ൽ 64 റ​ൺ​സ് നേ​ടി​യ ഹാ​ഫ് ഡു​പ്ലെ​സി​യും , 27 പ​ന്തി​ൽ 42 റ​ൺ​സ് നേ​ടി​യ വി​രാ​ട് കോ​ഹ്‌​ലി​യും മി​ക​ച്ച​പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഗു​ജ​റാ​ത്തി​നാ​യി ജോ​ഷ് ലി​റ്റി​ൽ നാ​ലും നൂ​ർ അ​ഹ​മ്മ​ദ് ര​ണ്ടും വി​ക്ക​റ്റ് നേ​ടി.

നാ​ല് ഓ​വ​റി​ൽ 29 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ആ​ർ​സി​ബി താ​രം മു​ഹ​മ്മ​ദ് സി​റാ​ജി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button