ഗാർഹിക ശ്രുശൂഷ ആവശ്യമുള്ള മുതിർന്ന പൗരന്മാരുടെ എണ്ണം വർധിക്കുന്നു, ഈ വർഷം സർക്കാർ വാങ്ങിയത് 167 സ്വകാര്യ ബെഡുകൾ
മുതിര്‍ന്ന പൗരന്മാര്ക്ക് കൂടുതല്‍ ചികിത്സാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മാള്‍ട്ട സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍’ ഈ വര്‍ഷം വാങ്ങിയത് 167 സ്വകാര്യ ബെഡുകള്‍. കഴിഞ്ഞ വര്‍ഷത്തില്‍ സ്വകാര്യ വീടുകളിലെ 298 കിടക്കകള്‍ മുതിര്‍ന്ന പൗരന്മാര്ക്കായി വാങ്ങിയതിന് പുറമെയാണ് ഈ വര്‍ഷം തുടക്കത്തില്‍ തന്നെ 167 ബെഡുകള്‍ കൂടി സര്‍ക്കാര്‍ വാങ്ങിയത്.72 മില്യണ്‍ യൂറോയാണ് മുഇതിര്ന്ന പൗരന്മാരുടെ വെയിറ്റിങ് ലിസ്റ്റ് പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്.
2023 മെയ് മാസത്തില്‍ പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തില്‍ സര്‍ക്കാര്‍ പുറത്തുവിട്ട വെയിറ്റിംഗ് ലിസ്റ്റ് 1,556 ആയിരുന്നു. അത് ക്രമാതീതമായി വര്‍ധിച്ചു വരികയാണ്. ഗാര്‍ഹിക ശ്രുശൂഷ ആവശ്യമുള്ള ആളുകളുടെ എണ്ണവും
കെയര്‍ ഹോമുകളില്‍ ഇടം തേടുന്ന വയോജനങ്ങളുടെ വെയിറ്റിംഗ് ലിസ്റ്റുകളും ആരോഗ്യമേഖലക്ക് തലവേദനയാകുന്നുണ്ട്. രാജ്യത്ത് നഴ്സുമാരുടെ പൊതുക്ഷാമം കൂടിയാകുമ്പോള്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നാണ് മാള്‍ട്ട ആരോഗ്യ മന്ത്രാലയം ഇന്‍ഡിപെന്‍ഡന്റ് നല്കിയ വാര്‍ത്തയില്‍ പ്രതികരിച്ചത്. നഴ്സിങ് ഹോമുകളിലേക്ക് പ്രവേശനം ലഭിക്കുന്നത് വരെ മുതിര്‍ന്ന പൗരന്മാര്ക്ക് സുരക്ഷിതമായ ആരോഗ്യ പരിചരണം നല്‍കാനാണ് ഗാര്‍ഹിക ശ്രുശൂഷക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്.