കേരളം

2.77 കോ​ടി വോ​ട്ട​ർ​മാർ, കേ​ര​ളം ഇ​ന്നു പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് ​

തി​രു​വ​ന​ന്ത​പു​രം: ഒ​ന്ന​ര മാ​സ​ത്തോ​ളം നീ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നൊ​ടു​വി​ൽ കേ​ര​ളം ഇ​ന്നു പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്. 20 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 194 പേ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. രാ​വി​ലെ ഏ​ഴി​ന് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണു സ​മ​യം.

എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും തമ്മിൽ അ​തി​ശ​ക്ത​മാ​യ മത്സരമാണ് സംസ്ഥാനത്ത്. ഒന്നോ രണ്ടോ മണ്ഡലങ്ങളിൽ മാത്രമാണ് ത്രികോണ മത്സരത്തിന്റെ പ്രതീതി ഉള്ളത്. വാ​ശി​യേ​റി​യ പ്ര​ചാ​ര​ണം ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മെ​ച്ച​പ്പെ​ട്ട പോ​ളിം​ഗ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.2019 ൽ 77.67 ​ശ​ത​മാ​നം പേ​രാ​ണ് കേ​ര​ള​ത്തി​ൽ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്. ഇ​ത്ത​വ​ണ​യും അ​തി​ൽ കു​റ​യാ​ൻ സാ​ധ്യ​ത കാ​ണു​ന്നി​ല്ല. ഇ​ത്ത​വ​ണ 2.77 കോ​ടി വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 5,34,394 പേ​ർ 18-19 പ്രാ​യ​ത്തി​ലു​ള്ള ക​ന്നി​വോ​ട്ട​ർ​മാ​രാ​ണ്.നി​ശ​ബ്‌​ദ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ദി​വ​സ​മാ​യ ഇ​ന്ന​ലെ മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും പ​ര​മാ​വ​ധി പേ​രെ കാ​ണാ​നും പ്ര​മു​ഖ​രു​ടെ പി​ന്തു​ണ തേ​ടാ​നു​മു​ള്ള അ​വ​സാ​ന​വ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​യി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button