മാൾട്ടാ വാർത്തകൾ

പൊതുഗതാഗതം ശക്തമാക്കുന്നു, മാൾട്ട പബ്ലിക് ട്രാൻസ്‌പോർട്ട് പുതിയ 30 ബസുകൾ കൂടി വാങ്ങുന്നു

പൊതുഗതാഗത സംവിധാനം മെച്ചമാക്കുന്നതിന്റെ ഭാഗമായി മാള്‍ട്ട പബ്ലിക് ട്രാന്‍സ്പോര്‍ട്ട് പുതിയ 30 ബസുകള്‍ വാങ്ങുന്നു. എട്ട് മില്യണ്‍ യൂറോയാണ് അടിയന്തിര നിക്ഷേപം നടത്തുന്നത്. യൂറോ 6 സാങ്കേതിക വിദ്യയില്‍ ഉള്ള അത്യാധുനിക ലോ-ഫ്ലോർ ഡിസൈനില്‍ ഉള്ള എ.സി ഡീസല്‍ ബസുകളാണ് എംപിടി വാങ്ങുന്നത്. ലോ-ഫ്ലോർ ഡിസൈനും കാര്യക്ഷമമായ ബോര്‍ഡിംഗിനും ഇറങ്ങുന്നതിനുമുള്ള രണ്ട് വാതിലുകളുള്ള ഈ ബസുകളില്‍ യുഎസ്ബി ചാര്‍ജറുകളും സൗജന്യ വൈഫൈയും പോലുള്ള ആധുനിക സൗകര്യങ്ങളുണ്ട്. 2024-ന്റെ ആദ്യ പാദത്തില്‍ മാത്രം, യാത്രക്കാരുടെ എണ്ണത്തില്‍ 19% വര്‍ദ്ധനവാണ് എംപിടിക്ക് ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 14.5 ദശലക്ഷം യാത്രക്കാര്‍ സഞ്ചരിച്ചുവെങ്കില്‍ ഈ വര്‍ഷം 17.2 ദശലക്ഷമാണ് യാത്രക്കാരുടെ എണ്ണം. കൂടാതെ, സജീവമായ തലിഞ്ച കാര്‍ഡ് ഉടമകളില്‍ ശ്രദ്ധേയമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.



			
		

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button