യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് : കുടിയേറ്റം മുഖ്യ അജണ്ടയാകണമെന്ന് മാള്‍ട്ടീസ് വോട്ടര്‍മാര്‍
യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിരോധവും സുരക്ഷയും എന്നതിനേക്കാള്‍ കുടിയേറ്റം മുഖ്യ അജണ്ടയാകണമെന്ന് മാള്‍ട്ടീസ് വോട്ടര്‍മാര്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന യൂറോ ബാരോമീറ്റര്‍ അഭിപ്രായ സര്‍വേയിലാണ് മാള്‍ട്ടയില്‍ നിന്നും പ്രതികരിച്ചവരില്‍ അന്പതുശതമാനത്തിലേറെയും കുടിയേറ്റം മുഖ്യ അജണ്ടയായി വരണമെന്ന അഭിപ്രായം പങ്കുവെച്ചത്. യൂറോപ്പിലെ മറ്റു രാജ്യങ്ങളിള്‍ നിന്നും സര്‍വേയില്‍ പങ്കെടുത്തവരുടെ ഇരട്ടിവരും ഈ വിഷയത്തെ പിന്തുണക്കുന്ന മാള്‍ട്ടക്കാരുടെ എണ്ണം.
ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലെ കാമ്പെയ്നിനിടെ മുന്‍ഗണന നല്‍കേണ്ട വിഷയങ്ങളെക്കുറിച്ചാണ് സര്‍വേ ചര്‍ച്ച ചെയ്തത്.യൂറോപ്യന്‍ യൂണിയന്റെ സുരക്ഷയും പ്രതിരോധവും മുഖ്യ അജണ്ടയാകണമെന്ന് മാള്‍ട്ടയിലെ 17 ശതമാനം പേര് മാത്രമാണ് അഭിപ്രായപ്പെട്ടത്. മറ്റു യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ ഇത് 31 ശതമാനം വരെയാണ്. കുടിയേറ്റം, ദാരിദ്ര്യം (38%), ആരോഗ്യം (41%), കാലാവസ്ഥാ വ്യതിയാനം (33%) തുടങ്ങിയ വിഷയങ്ങള്‍ക്കാണ് മാള്‍ട്ടീസ് ജനതയുടെ ഊന്നല്‍.അഞ്ചില്‍ ഒരാള്‍ ഉപഭോക്തൃ അവകാശങ്ങള്‍ മുന്‍ഗണനയായി കണക്കാക്കണമെന്ന് പറഞ്ഞു. മറ്റു രാജ്യങ്ങളുടെ മുന്‍ഗണനാ പട്ടികയില്‍ നിന്നും വ്യത്യസ്തമായി ര്‍ഷിക നയവും ചര്‍ച്ച ചെയ്യണമെന്ന അഭിപ്രായം മാള്‍ട്ടക്കാര്‍ പങ്കുവെച്ചു എന്നത് ശ്രദ്ധേയമാണ്.