മാൾട്ടയിൽ നാളെ മുതൽ സമയമാറ്റം
ശീതകാലത്തിനു മുന്നോടിയായി മാൾട്ടയിൽ നാളെ മുതൽ സമയമാറ്റം . മാർച്ച് 31 ന് പുലർച്ചെ 2 മണിയോടെയാണ് പകൽ ദൈർഘ്യം കൂടുന്ന തരത്തിലുള്ള സമയമാറ്റത്തിന് തുടക്കമാകുന്നത്. രാത്രി സമയത്തിൽ നിന്നും ഒരു മണിക്കൂർ കുറയുകയും സൂര്യാസ്തമയം ഒരു മണിക്കൂർ വൈകുകയാണ് ചെയ്യുക.
മാർച്ച് 31 ഞായറാഴ്ച പുലർച്ചെ 2 :00 മണിക്ക് സമയം ഒരു മണിക്കൂർ മുന്നോട്ട് നീങ്ങുന്നതോടെ പകൽ സമയം ആരംഭിക്കും. 2024 ഒക്ടോബർ 27 വരെ ഈ സമയമാറ്റം നിലനിൽക്കും. സ്മാർട്ട് ഫോണുകൾ, ടാബ്ലെറ്റുകൾ, കമ്പ്യൂട്ടറുകൾ, മറ്റ് ഇന്റർനെറ്റ് കണക്റ്റഡ് ഉപകരണങ്ങൾ എന്നിവ സ്വയമേവ അവരുടെ സമയ ക്രമീകരണങ്ങൾ നടത്തും, എന്നാൽ,മറുവശത്ത്, ഭിത്തി ക്ലോക്കുകൾ, ചില കാർ ക്ലോക്കുകൾ, വാച്ചുകൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത ഉപകരണങ്ങൾ എന്നിവയ്ക്ക് സമയ മാറ്റത്തിനായി മാനുവൽ ക്രമീകരണം ആവശ്യമാണ് – അക്കാര്യം ശ്രദ്ധിക്കുക.
അൽബേനിയ, ബെൽജിയം, ഡെന്മാർക്ക്, ജർമനി, ഫ്രാൻസ്, ഇറ്റലി, ക്രൊയേഷ്യ, നെതർലാൻഡ്സ് , നോർവേ, ഓസ്ട്രിയ, പോളണ്ട്,സ്വീഡൻ, സ്വിറ്റ്സർലൻഡ്, സ്ലോവേക്യ, സ്പെയിൻ, ചെക്ക് റിപ്പബ്ലിക്, ഹംഗറി എന്നീ രാജ്യങ്ങളിൽ മാൾട്ടയുടെ സമാനമായ സമയമാറ്റം നിലവിൽ വരും.
Daylight Saving Time 2023: 26.03.2023 02:00 to 29.10.2023 03:00
- Standard Time 2023–2024: 30.10.2023 03:00 to 31.03.2024 02:00
- Daylight Saving Time 2024: 31.03.2024 02:00 to 27.10.2024 03:00
- Standard Time 2024–2025: 27.10.2024 03:00 to 30.03.2025 02:00
- Daylight Saving Time 2025: 30.03.2025 02:00 to 26.10.2025 03:00
- Standard Time 2025–2026: 26.10.2025 03:00 to 29.03.2026 02:00