മാൾട്ടാ വാർത്തകൾ
മാൾട്ടയിൽ ഇരട്ട ഭൂചലനം
ഈസ്റ്റ് ലിബിയയുടെയും ക്രീറ്റിന്റെയും അതിർത്തിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം
ഈസ്റ്റേൺ മെഡിറ്ററെനിയനിൽ ഉണ്ടായ ഭൂകമ്പത്തിന്റെ ഭാഗമായി മാൾട്ടയിലും ഭൂചലനം. ഇന്ന് രാവിലെ 8.30 നാണ് മാൾട്ടയിൽ ഇരട്ട ഭൂചലനം ഉണ്ടായത്. ഈസ്റ്റ് ലിബിയയുടെയും ക്രീറ്റിന്റെയും അതിർത്തിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ആദ്യം റിക്ടർ സ്കെയിലിൽ 6.9 ൽ ഉള്ള ഭൂചലനവും രണ്ടു മിനിട്ടിനുള്ളിൽ ഗ്രീസിന്റെ തെക്കിൽ 5.9 രേഖപ്പെടുത്തിയ ഭൂകമ്പവും ആണ് ഉണ്ടായത്. മാൾട്ടയിലെ എല്ലായിടത്തും അതിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി യൂണിവേഴ്സിറ്റി ഓഫ് മാൾട്ട സീസ്മിക് മോണിറ്ററിങ് ആൻഡ് റിസർച്ച് ഗ്രൂപ് അറിയിച്ചു.