മാൾട്ടാ വാർത്തകൾ
ഏറ്റവും കൂടുതൽ എമിഗ്രേഷൻ , യൂറോപ്പിലെ ഒന്നാം സ്ഥാനക്കാരായി മാൾട്ട
ഏറ്റവുമധികം എമിഗ്രേഷൻ നടക്കുന്ന യൂറോപ്യൻ രാജ്യമായി മാൾട്ട. യൂറോപ്യൻ രാജ്യങ്ങളിലെ ജനസംഖ്യയും വലിപ്പവും അടിസ്ഥാനമാക്കി കുടിയേറ്റ നിരക്ക് താരതമ്യപ്പെടുത്തിയുള്ള യൂറോ സ്റ്റാറ്റ് ഡാറ്റയിലാണ് മാൾട്ട ഒന്നാമതെത്തിയത്. 51 ലക്ഷം പേരാണ് യൂറോപ്പിതര രാജ്യങ്ങളിൽ നിന്നും യൂറോപ്പിലേക്ക് 2022 ൽ കുടിയേറിയത്.
- മാൾട്ടയിലാണ് ഏറ്റവും കൂടുതൽ കുടിയേറ്റ നിരക്ക്: ജനസംഖ്യയുടെയും രാജ്യ വലിപ്പത്തിന്റെ അനുപാതത്തിൽ 2022 ൽ ഏറ്റവും കൂടുതൽ കുടിയേറ്റക്കാരെ സ്വീകരിച്ചത് മാൾട്ടയാണ്. 1000 പേരിൽ 66 കുടിയേറ്റക്കാർ എന്ന നിരക്കിലാണ് മാൾട്ട കുടിയേറ്റക്കാരെ സ്വീകരിച്ചത്. 1000 പേരിൽ 11 കുടിയേറ്റക്കാർ എന്നതാണ് യൂറോപ്യൻ യൂണിയൻ ശരാശരി. ആയിരം പേരിൽ 48 പേർ കുടിയേറ്റക്കാരായ ലക്സംബർഗ് രണ്ടാമതും 37 കുടിയേറ്റക്കാരെ സ്വീകരിക്കുന്ന എസ്തോണിയ മൂന്നാമതുമാണ്. കേവലം ആയിരത്തിൽ ഒന്ന് കുടിയേറ്റക്കാർ മാത്രമെത്തുന്ന സ്ലോവാക്യയാണ് ഏറ്റവും ഒടുവിൽ.
- യൂറോപ്യൻ യൂണിയൻ അല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം വർധിച്ചുവരുന്നു: യൂറോപ്യൻ യൂണിയൻ അല്ലാത്ത രാജ്യങ്ങളിൽ നിന്ന് യൂറോപ്യൻ യൂണിയനിലേക്ക് കുടിയേറുന്ന ആളുകളുടെ എണ്ണം (2022) ൽ (2021) നെ അപേക്ഷിച്ച് ഇരട്ടിയായി. 24 ലക്ഷം കുടിയേറ്റക്കാരെയാണ് യൂറോപ്പ് 2022 ൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, 51 ലക്ഷം പേരാണ് യഥാർത്ഥത്തിൽ കുടിയേറിയത്.
- മാൾട്ടയിൽ വിദേശജനതയുടെയും വലിയൊരു വിഭാഗമുണ്ട്: (2023) ജനുവരി 1 ന്, മാൾട്ടയുടെ ജനസംഖ്യയുടെ കാൽഭാഗവും (28.3%) വിദേശജനതയാണ്, ഇത് യൂറോപ്യൻ യൂണിയനിൽ രണ്ടാമത്തെ സ്ഥാനമാണ്. (50.4%)വിദേശികൾ ഉള്ള ലക്സംബർഗ് ആണ് ഇക്കാര്യത്തിൽ ഒന്നാമത്. 2.5 ശതമാനം വിദേശികൾ മാത്രമുള്ള പോളണ്ടാണ് ഏറ്റവും അവസാന സ്ഥാനത്ത്.