കേരളം

നിയമപോരാട്ടത്തിൽ കേരളത്തിന് വിജയം, 13600 കോടി കടമെടുക്കുവാൻ സുപ്രിം കോടതിയുടെ അനുമതി

ഹർജി പിൻവലിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനെ ജസ്റ്റിസ് കെ.വി. വിശ്വനാഥൻ വിമർശിച്ചു

ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടികുറച്ചതിൽ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയിൽ കേരളം നൽകിയ ഹർജിയിൽ വിജയം. കേരളത്തിന് അവകാശപ്പെട്ട 13608 കോടി ഉടൻ അനുവദിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ഈ തുക അനുവദിക്കാൻ തയ്യാറാണെന്ന കേന്ദ്ര സർക്കാർ വാദത്തെത്തുടർന്നാണ് സുപ്രീംകോടതി ഈ നിർദേശം വെച്ചത്. ഹർജി പിൻവലിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനെ ജസ്റ്റിസ് കെ.വി. വിശ്വനാഥൻ വിമർശിച്ചു.

കേന്ദ്രം നിർദ്ദേശിച്ച 13608 കോടി സ്വീകാര്യമാണെന്ന് കേരളം അറിയിച്ചു,എന്നാൽ 15000 കോടി കൂടി വേണ്ടി വരുമെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബൽ വാദിച്ചു. കേരളം ഉന്നയിക്കുന്ന അധിക ആവശ്യങ്ങൾ സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്കോ നാളെയോ ചർച്ചകൾ നടത്തി തീരുമാനമെടുക്കണം. കേരളത്തിൻ്റെ സ്യൂട്ട് പിൻവലിക്കണമെന്ന ആവശ്യം കേന്ദ്രം പിൻവലിക്കണം.

സ്യൂട്ട് നിലനിൽക്കെ കടമെടുപ്പ് സംബന്ധിച്ച വിഷയങ്ങളിൽ കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച നടത്തണമെന്ന് വീണ്ടും സുപ്രീംകോടതി പറഞ്ഞു. അത് പരിഗണിച്ച് കോടതി ഉചിതമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും. അടുത്ത സാമ്പത്തിക വർഷം ഇതുപോലെ ഒരു പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് കോടതി അന്തിമ വിധി പുറപ്പെടുവിക്കും. കോടതി പരിഗണനയിലുള്ള വിഷയമായതിനാൽ നേതാക്കൾ ഈ വിഷയത്തിൽ പൊതു പ്രസ്താവനകൾ നടത്തരുതെന്നും കോടതി നിർദേശിച്ചു.

ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കി. പെൻഷൻ, ക്ഷാമബത്ത, ആനുകൂല്യങ്ങൾ തുടങ്ങിയവ നല്‍കാൻ പണമില്ല. ഓവർഡ്രാഫ്റ്റിൻറെ സാഹചര്യമാണുള്ളത്. ശമ്പളം നല്കാനുള്ള പണം മാത്രം കൈയ്യിലുണ്ടെന്നും കേരളം അറിയിച്ചു. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നത് പരിഗണിക്കണമെന്ന് നിര്‍ദേശിച്ച കോടതി, ഹർജി നല്‍കാനുള്ളത് എല്ലാവരുടെയും അവകാശമെന്ന് നിരീക്ഷിച്ചു. ബാക്കി തുകയ്ക്ക് കേന്ദ്രവും കേരളവും ഇന്ന് തന്നെ ചർച്ചയ്ക്ക് കോടതി നിർദ്ദേശം നല്‍കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button