കോണ്ടിനെന്റൽ കപ്പിൽ മാൾട്ട വനിതാ ക്രിക്കറ്റ് ടീമിന് മൂന്നാം സ്ഥാനം, അഭിമാനമായി മലയാളികൾ
ബച്ചാറെസ്റ്റ് : റൊമാനിയയിൽ വെച്ച് നടന്ന ചതുർ-രാഷ്ട്ര കോണ്ടിനെന്റൽ ക്രിക്കറ്റ് ടൂർണമെന്റിൽ മാൾട്ട ദേശീയ വനിതാ ക്രിക്കറ്റ് ടീമിന് മൂന്നാം സ്ഥാനം. മാൾട്ടയെ കൂടാതെ ഗ്രീസ്,റൊമാനിയ, ഐസിൽ മാൻ രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിലാണ് മാൾട്ട വെങ്കലം കരസ്ഥമാക്കിയത്.
മലയാളികൾക്ക് അഭിമാനമായി മാൾട്ട ദേശീയ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യമായി കോച്ച്-പ്രിയൻ പുഷ്പരാജൻ,ദര്ശിത് പാട്നകർ ടീം മാനേജരായി അനീറ്റ സന്തോഷും ടീമിൻറെ കളിക്കാരായി വൈസ് ക്യാപ്റ്റൻ അനുപമ രമേശൻ, ബിബിന മെറിൻ ബേബി, ഷംല ചോലശ്ശേരി എന്നുവരും ഉണ്ടായിരുന്നത് മലയാളികൾക്ക് അഭിമാനമാണ് .
നാലു മാച്ചുകളിൽ നിന്ന് മാൾട്ടയിലെ അനുപമ രമേശ് 114 റൺസും 5 വിക്കറ്റും, ഷംല ചോലശ്ശേരി ആറ് വിക്കറ്റും 75 റൺസും നേടി, ബിബിന മെറിൻ ബേബി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഒരു വിക്കറ്റും നേടി.
ടീം കോച്ച് ആയ പ്രിയൻ പുഷ്പരാജ് മാൾട്ടാ ക്രിക്കറ്റ് അസോസിയേഷനും, ചെയർമാൻ ശ്രീ ഇൻഡിക്ക പെരേരേയ്ക്കും വിജയത്തിൽ നന്ദി പറയുകയും ടീമിന് അവർ തരുന്ന സപ്പോർട്ട് വിലയേറിയതാണെന്നും കൂട്ടിച്ചേർത്തു.
രണ്ടുമാസത്തെ കഠിന പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയം. ഈ വിജയം വരും നാളുകളിൽ മാൾട്ടയിലെ വനിതാ ക്രിക്കറ്റിന് ഊർജ്ജം പകരുന്നതും കൂടുതൽ വനിതകളെ വനിതാ ക്രിക്കറ്റിലേക്ക് ആകർഷിക്കുന്നതുമാണെന്ന് ക്രിക്കറ്റ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
കൂടാതെ ഇനിയും ക്രിക്കറ്റ് കളിക്കാൻ താല്പര്യം ഉള്ള വനിതകൾക്കും കുട്ടികൾക്കും ടീം വൈസ് ക്യാപ്റ്റൻ അനുപമയെ ചുവടെ കൊടുത്തിരിക്കുന്ന നമ്പർ ബന്ധപ്പെടാമെന്നും +35677112482 ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
മാൾട്ട ക്രിക്കറ്റ് ടീമിനും ടീമിലെ മലയാളി സാന്നിധ്യം ആയിരുന്നവർക്കും യുവധാര മാൾട്ടയുടെയും ഇവിടെയുള്ള മലയാളിയുടെയും അഭിനന്ദനങ്ങൾ യുവധാര പ്രസ്താവിച്ചു.