മാൾട്ടാ വാർത്തകൾ
മറ്റൊരു ശക്തമായ ഭൂചലനം മാൾട്ടയിൽ,5.2 രേഖപ്പെടുത്തി
മാൾട്ടയിൽ നിന്ന് 122 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം
ചൊവ്വാഴ്ച വൈകുന്നേരം 9:25pm
മാൾട്ടയെ വിറപ്പിച്ച 12-ാമത്തേ ഭൂചലനം.
ദ്വീപിന്റെ വിവിധ ഭാഗങ്ങളിൽ രാത്രി 9.25 ന് കുലുക്കം അനുഭവപ്പെട്ടു, സെജ്തൂൺ പ്രദേശവാസികൾ പറയുന്നത്,ഇത് തിങ്കളാഴ്ച അനുഭവിച്ചതിനേക്കാൾ ദൈർഘ്യമേറിയതാണ്ന്നാണ്
ചൊവ്വാഴ്ചത്തെ ഭൂചലനം മാൾട്ടയിൽ നിന്ന് 122 കിലോമീറ്റർ അകലെയാണ് ഉണ്ടായതെന്ന് ഇഎംസിഎസ് ഭൂകമ്പ നിരീക്ഷണ സൈറ്റ് അറിയിച്ചു.
തിങ്കളാഴ്ചത്തേത് പോലെ റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയതായി മാൾട്ട സർവകലാശാലയിലെ സീസ്മിക് മോണിറ്ററിംഗ് ആൻഡ് റിസർച്ച് ഗ്രൂപ്പ് അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രം മാൾട്ടയുടെ തെക്ക് ഭാഗത്താണ്, നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.