മാൾട്ടയിലെ ഇന്ത്യക്കാർ നേരിടുന്ന ആക്രമണത്തിൽ പ്രതിഷേധിച്ചു വലേറ്റയിൽ ബഹുജനസംഗമം.
വലേറ്റ: മാൾട്ടയിൽ കഴിഞ്ഞ ചില ദിവസങ്ങളായി ഇന്ത്യക്കാർക്ക് എതിരെ നടക്കുന്ന ആക്രമണത്തിൽ പ്രതിഷേധിച്ചു വല്ലേറ്റയിൽ വാട്ടർ ഫൗണ്ടന്റെ മുൻഭാഗത്തു ഇന്ത്യക്കാർ ഒത്തുകൂടി ബഹുജന ശ്രദ്ധ ക്ഷണിക്കൽ സംഗമം നടത്തി.
കഴിഞ്ഞ ചില ദിവസങ്ങളായി മാൾട്ടയിൽ ഇന്ത്യക്കാർക്ക് എതിരെ നിരവധി ആക്രമണ സംഭവങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ സംഭവത്തിനു ഇരയായ ചിലർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആണ്. ഈ വിഷയങ്ങളിൽ ഇന്ത്യക്കാർക്ക് ഉള്ള ആശങ്ക വിളിച്ചോതുന്ന തരത്തിൽ ആണ് ഇന്ത്യക്കാർ മാൾട്ടയുടെ തലസ്ഥാന നഗരിയിൽ ഒത്തുകൂടിയത്.
പ്ലകാർഡ് ഉയർത്തി വാ മൂടികെട്ടി ആണ് നിസ്സഹായാവസ്ഥ വെളിപ്പെടുത്തിയത്. യുവധാര മാൾട്ട പരിപാടിക്ക് നേതൃത്വം നൽകി. മാൾട്ട മലയാളി അസോസിയേഷൻ ഒഴികെ ബാക്കി എല്ലാ സംഘടനകളും ഇന്ത്യക്കാരുടെ ഒന്നാകെയുള്ള ഈ വിഷമവസ്ഥയിൽ അവർക്കു താങ്ങായി പിന്തുണയായി എത്തിച്ചേർന്നു. എല്ലാവരും ഐക്യകണ്ഠേന ഒരുമിച്ചു നിൽക്കണം എന്നും വിയോജിപ്പികളും സ്വാർത്ഥ താല്പര്യങ്ങളും പ്രകടമാക്കേണ്ട സന്ദർഭമല്ല ഇതെന്നും മറ്റുള്ളവരുടെ പ്രയാസങ്ങളിൽ ധൈര്യപൂർവ്വം മുന്നോട്ടുവരാനുള്ള ആർജ്ജവം കാണിക്കണം എന്നത് എല്ലാ സംഘടനകളും ഓർക്കണമെന്നും യോഗത്തിൽ സംസാരിച്ച യുവധാര മാൾട്ടയുടെയും തമിഴ് അസോസിയേഷൻന്റെയും പ്രതിനിധികൾ പറഞ്ഞു. യോഗത്തിൽ യാതൊരു സംഘടനകളുടെയും ഭാഗമാകാത്ത നിരവധി ആളുകളും സാംസ്കാരിക പ്രവർത്തകരുമാണ് സഹജീവികളോടുള്ള സ്നേഹവും കരുതലും ഐക്യദാർഢ്യവും പ്രകടിപ്പിക്കാൻ യോഗത്തിൽ പങ്കെടുത്തത്.
യുവധര ന്യൂസ്