യൂറോപ്യൻ യൂണിയൻ വാർത്തകൾ

ബൊയേലോ കൊടുങ്കാറ്റ് : യുകെയിൽ മരം വീണ് രണ്ടുപേർ മരിച്ചു; ഒരു ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങി

ലണ്ടൻ : യുകെയിൽ ശക്തമായ കാറ്റും മഴയും തുടരുന്നതിനിടെ മരം വീണ് രണ്ടുപേർ മരിച്ചു. ഞായറാഴ്ച വീശിയടിച്ച ബൊയേലോ കൊടുങ്കാറ്റിനെ തുടർന്നാണ് അപകടം. വടക്കൻ ലണ്ടനിൽ കാറിന് മുകളിലേക്ക് മരം വീണ് ഇരുപതുകാരനും സ്കോട്ട്ലൻഡിലെ ഡംഫ്രീസ് ആൻഡ് ഗാലോവേയിൽ മരം വീണ് 60 കാരനും മരിച്ചു.

കൊടുങ്കാറ്റിനെത്തുടർന്ന് ഒരു ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങിയതായി എനർജി നെറ്റ്‌വർക്ക്‌സ് അസോസിയേഷൻ അറിയിച്ചു. ഫിഞ്ച്‌ലിയിലെ ഡോളിസിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് യുവാവ് മരിച്ചു.

സ്കോട്ട്ലൻഡിലെ കാസിൽ ഡഗ്ലസിന് സമീപവും മരം വീണ് ഒരാൾ മരിച്ചു. വെള്ളിയാഴ്ച യുകെയെ ബാധിച്ച ഓസ്റ്റിൻ കൊടുങ്കാറ്റും ബൊയേലോ കൊടുങ്കാറ്റും ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയിൽ രാജ്യത്താകെ 8 ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങി.

സ്കോട്ട്ലൻഡിലെ ക്ലൈഡ് തീരപ്രദേശങ്ങളെയാണ് മോശം കാലാവസ്ഥ കൂടുതൽ ബാധിച്ചത്. സ്കെൽമോർലിയെയും ലാർഗ്സിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡിന് നാശനഷ്ടമുണ്ടായി. ലാർഗ്സിലെ നിരവധി വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി.

അനാവശ്യ റോഡ് യാത്രകൾ ഒഴിവാക്കണമെന്ന് സ്കോട്ട്ലൻഡ് പൊലീസ് നിർദേശം നൽകി. ഫെറി സർവീസുകളെയും വിമാന-ട്രെയിൻ സർവീസുകളെയും കൊടുങ്കാറ്റ് ബാധിച്ചു. ബെൽഫാസ്റ്റ്, ഗ്ലാസ്‌ഗോ, അബർഡീൻ, ഡബ്ലിൻ വിമാനത്താവളങ്ങളിലേക്കും അവിടെനിന്നുമുള്ള ചില വിമാനങ്ങ ളും റദ്ദാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button