യൂറോപ്യൻ യൂണിയൻ വാർത്തകൾ

പെൻഷൻ മിനിമംവേതനത്തിലും താഴെയാകുന്നതിൽ പ്രതിഷേധിച്ച്‌ സ്‌പെയിനിൽ പെൻഷൻകാരും പ്രക്ഷോഭത്തിൽ

മാഡ്രിഡ്‌ : പെൻഷൻ മിനിമംവേതനത്തിലും താഴെയാകുന്നതിൽ പ്രതിഷേധിച്ച്‌ സ്‌പെയിനിൽ വൻ പ്രക്ഷോഭം. തലസ്ഥാനമായ മാഡ്രിഡിൽ 25000 പേർ തെരുവിലിറങ്ങി. ശനിയാഴ്ചയും ഞായറാഴ്ചയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ പ്രതിഷേധിച്ചു.
അറ്റോച്ച റെയിൽവേ സ്റ്റേഷനിൽനിന്ന് മാഡ്രിഡിലെ ഏറ്റവും തിരക്കേറിയ തെരുവായ ഗ്രാൻ വിയയിലേക്ക് ‘പെൻഷനുകൾ സംരക്ഷിക്കുക, ഉറപ്പ് പാലിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകളുമുയർത്തിയാണ്‌ മാർച്ച്‌ നടന്നത്‌.

മാഡ്രിഡിലെ ഇടതുപക്ഷ പാർട്ടിയായ മാസ് മാഡ്രിഡിന്റെ നേതൃത്വത്തിലാണ്‌ പ്രക്ഷോഭം. പെൻഷനുകൾ പണപ്പെരുപ്പവുമായി ബന്ധിപ്പിച്ച് നിലനിർത്തണമെന്നും പെൻഷനിലെ ലിംഗവ്യത്യാസം ഇല്ലാതാക്കണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടു. വർധിച്ച ജീവിതച്ചെലവ്‌, ഭവനപ്രതിസന്ധി, അഴിമതി തുടങ്ങിയവയ്ക്കെതിരെ ജനരോഷമുയരുന്നതിനിടെയാണ്‌ പെൻഷകാരും സമരരംഗത്തേക്കിറങ്ങിയത്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button