ഹാൽ ഫാറിൽ നിർമ്മാണ സ്ഥലത്ത് ടവർ ക്രെയിൻ പൊട്ടി വീണ് ഓപ്പറേറ്ററായ തൊഴിലാളി മരിച്ചു

ഹാൽ ഫാറിൽ (Ħal Far) ക്രെയിനിൽ നിന്ന് സാധനങ്ങൾ വീണ് തൊഴിലാളി മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഹാൽ ഫാറയിലെ നിർമ്മാണ സ്ഥലത്തുണ്ടായ ദാരുണമായ അപകടത്തിലാണ് ടവർ ക്രെയിൻ ഓപ്പറേറ്ററായ തൊഴിലാളി കൊല്ലപ്പെട്ടത്ത്. ക്രെയിൻ ഉപയോഗിച്ച് ഉയർത്തുകയായിരുന്ന വസ്തുക്കൾ ശരീരത്തിലേക്ക് പതിച്ചാണ് അപകടമുണ്ടായത്.
മഖ്ബയിൽ (Mqabba) താമസിച്ചിരുന്ന തുർക്കി സ്വദേശിയാണ് മരണപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 01.15-ഓടെയാണ് സംഭവം. ക്രെയിൻ പ്രവർത്തിപ്പിക്കുന്നതിനിടെ അതിൽ ഉയർത്തിയിരുന്ന സാധനങ്ങൾ താഴേക്ക് പതിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇയാൾ മരണപ്പെട്ടിരുന്നു.
സംഭവം നടന്നയുടൻ പോലീസ് സംഘം, സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെൻ്റ്, ബിൽഡിംഗ് ആൻഡ് കൺസ്ട്രക്ഷൻ അതോറിറ്റി, ഒക്യുപ്പേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റി, അത്യാഹിത വിഭാഗം എന്നിവർ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.
അപകടത്തെക്കുറിച്ച് മജിസ്‌ട്രേറ്റ് ജോ മിഫ്സുദിന്റെ (Joe Mifsud) നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



