യൂറോപ്യൻ യൂണിയൻ വാർത്തകൾ

യൂറോപ്പിലാകെ ജനരോഷം കത്തിപ്പടരുന്നു; ഗ്രീസിലും ആയിരങ്ങളുടെ പ്രതിഷേധം

ഏ‌തൻസ്‌ : ജീവിതച്ചെലവ്‌ കുതിച്ചുയരുന്നതിനെതിരെ യൂറോപ്പിലാകെ ജനരോഷം കത്തിപ്പടരുന്നതിനിടെ ഗ്രീസിലും ആയിരങ്ങളുടെ പ്രതിഷേധം. ഫ്രാന്‍സിലെ പ്രക്ഷോഭത്തിന് സമാനമായി തലസ്ഥാനമായ ഏതൻസ് അടക്കമുള്ള നഗരങ്ങളില്‍ വിദ്യാർഥികളും അധ്യാപകരും ഡോക്‌ടർമാരുമടക്കം സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ തെരുവിലിറങ്ങി. ഏതൻസിൽമാത്രം അയ്യായിരത്തിലേറെപേര്‍ മാര്‍ച്ചില്‍ അണിനിരന്നു. ഫ്രാൻസ്‌, അൽബേനിയ, ബെൽജിയം, ഇറ്റലി, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലേതിന് സമാനമായ ജനകീയ പ്രതിഷേധമാണ് ഗ്രീസിലും ഉയരുന്നത്.

അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, ജീവനക്കാരുടെ കുറവ് നികത്തുക, ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് അധ്യാപകരും വിദ്യാർഥികളും സമരമുഖത്തുള്ളത്‌. ബുധനാഴ്‌ച അധ്യാപകർ പണിമുടക്കി. ‘ഗ്രീസ് മുതൽ ഫ്രാൻസ് വരെ; വിദ്യാഭ്യാസത്തിന് പണം അനുവദിക്കുക’ തുടങ്ങിയ ബാനറുകളും പ്രതിഷേധത്തിൽ ഉയർന്നു. രാജ്യത്താകെ 15,000 സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ കുറവുണ്ട്. യൂറോപ്യൻ യൂണിയൻ ഏജൻസിയായ യൂറോസ്റ്റാറ്റിന്റെ കണക്കനുസരിച്ച് 2023-ൽ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 3.3 ശതമാനം മാത്രമാണ് ഗ്രീസ് വിദ്യാഭ്യാസത്തിന് മാറ്റിവയ്‌ക്കുന്നത്. എന്നാൽ, ഫ്രാൻസിലേതിന്‌ സമാനമല്ല സംഭവവികാസങ്ങളെന്ന്‌ വരുത്താനാണ്‌ ഗ്രീക്ക് സർക്കാർ ശ്രമിക്കുന്നത്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button