ഗോവയില്‍ മുന്‍ പ്രതിപക്ഷ നേതാവുള്‍പ്പെടെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്
ഗോവയിലെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ഭരണകക്ഷിയായ ബിജെപിയിലേക്ക്. ഗോവ ബിജെപി അധ്യക്ഷന്‍ സദാനന്ദ് തനവഡെ ആണ് ഇക്കാര്യം അറിയിച്ചത്. 11 എംഎല്‍എമാരാണ് ഗോവയില്‍ കോണ്‍ഗ്രസ്സിന് ആകെയുള്ളത്.
മുന്‍ മുഖ്യമന്ത്രി ദിഘംഭര്‍ കാമത്ത്, മുന്‍ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എന്നിവര്‍ ഉള്‍പ്പെടെയാണ് ബിജെപിയിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഇന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തും.
നിയമസഭ ചേരാത്ത സാഹചര്യത്തില്‍ സ്പീക്കറുമായുള്ള എംഎല്‍എമാരുടെ കൂടിക്കാഴ്ച അസാധാരണമാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മുതിര്‍ന്ന നേതാക്കളായ ദിഗംബര്‍ കാമത്തും മൈക്കിള്‍ ലോബോയും ഉള്‍പ്പെടെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെങ്കിലും ബിജെപിയില്‍ ചേരുമെന്ന് രണ്ട് മാസം മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അതേസമയം കൂറുമാറ്റ നിരോധന നിയമപ്രകാരം ഇരുനേതാക്കളെയും അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ് സ്പീക്കറോട് ആവശ്യപ്പെട്ടു.