അന്തർദേശീയം

ഇസ്രയേലുമായി നയതന്ത്ര ബന്ധം : കൊളംബിയയിൽ തീവ്ര വലതുപക്ഷ സര്‍ക്കാരിനെതിരെ പ്രതിഷേധം

മെഡെല്ലിൻ : ​ഗാസയിൽ വംശഹത്യ തുടരുന്ന ഇസ്രയേലുമായി സാമ്പത്തിക നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള തീവ്ര വലതുപക്ഷ സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ കൊളംബിയയിൽ പ്രക്ഷോഭം. ബുധനാഴ്ച കൊളംബിയൻ തലസ്ഥാനമായ ബൊ​ഗോട്ടയിൽ ആയിരങ്ങളാണ് സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

ബൊ​ഗോട്ടയിലെ ഇസ്രയേൽ എംബസിക്ക് മുന്നിലാണ് റാലി ആരംഭിച്ചത്. ജറുസലേമിൽ പുതിയ കൊളംബിയൻ എംബസി തുറക്കാനുള്ള തീവ്ര വലതുപക്ഷ പ്രസിഡന്റ് അബെലാർഡൊ ഡി ലാ എസ്പ്രിയല്ലയുടെ തീരുമാനത്തെ പ്രതിഷേധക്കാർ വിമർശിച്ചു. ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചപ്പോൾ ക്രൂരതയ്ക്ക് രാജ്യം കൂട്ടുനിൽക്കില്ലെന്ന സന്ദേശം അന്ന് നൽകിയിരുന്നു. എന്നാൽ ഇന്ന് പലസ്തീനിൽ നടക്കുന്ന വംശഹത്യ്ക്ക് ഒരു അതിർവരമ്പും സർക്കാർ നിശ്ചയിക്കുന്നില്ലെന്ന് വ്യക്തമാവുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

കഴിഞ്ഞ ആ​ഗസ്തിനാണ് ഡി ലാ എസ്പ്രിയല്ല കൊളംബിയൻ പ്രസിഡന്റായി സ്ഥാനമേറ്റത്. അധികാരമേൽക്കുന്ന വേളയിൽ അമേരിക്കൻ വിധേയത്വം വ്യക്തമാക്കിക്കൊണ്ട് ക്യൂബയുമായും നിക്കരാ​ഗ്വയുമായുമുള്ള നയതന്ത്ര ബന്ധം പൂർണമായും വിച്ഛേദിക്കുമെന്ന് എസ്പ്രിയല്ല പറഞ്ഞിരുന്നു. ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button