അന്തർദേശീയം

സോമാലിയൻ കടൽക്കൊള്ളക്കാർ കപ്പൽ റാഞ്ചി; ഇന്ത്യക്കാരൻ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു

ദുബായ് : സോമാലിയൻ കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത ഇന്ധന കപ്പലിലെ ഇന്ത്യക്കാരൻ ഉൾപ്പെടെയുള്ള അഞ്ച് നാവികർ കൊല്ലപ്പെട്ടു. കപ്പലിന്‍റെ നിയന്ത്രണം നിലവിൽ സോമാലിയൻ സൈന്യം ഏറ്റെടുത്തുവെന്നാണ് റിപ്പോർട്ട്. ഒരു ഇന്ത്യക്കാരൻ, മൂന്നു പാക്കിസ്ഥാനികൾ ഒരു മ്യാൻമർ സ്വദേശി എന്നിവരാണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. എംടി ഓണർ 25 എന്ന കപ്പലാണ് കൊള്ളക്കാർ റാഞ്ചിയിരുന്നത്.

സോമാലിയയിലെ അർധ സ്വയംഭരണ പ്രദേശമായ പണ്ട്‌ലൻഡിലെ മാരിടൈം പൊലീസ് ഫോഴ്സാണ് കപ്പലിന്‍റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. എങ്ങനെയാണ് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടത് എന്നതിന്‍റെ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല. സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലേക്ക് പോകുന്നതിനിടെ ഏപ്രിലിലാണ് 17 പേരുള്ള കപ്പൽ കടൽക്കൊള്ളക്കാർ പിടിച്ചെടുത്തത്. 18,500 ബാരൽ ഇന്ധനമാണ് കപ്പലിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button