അന്തർദേശീയം

ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവ് 

സ്വർണ ഖനികൾ മുതൽ ഫാബർഷി മുട്ടകൾ വരെ ; ചാൾസ് രാജാവിന് ലഭിക്കുക രാജ്ഞിയുടെ 500 ദശലക്ഷത്തിന്റെ സ്വകാര്യ ആസ്തിയും


അമ്മ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ ചാൾസ് രാജകുമാരൻ പുതിയ രാജാവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. രാജപദവി മാത്രമല്ല ചാൾസിന് ലഭിക്കുക, നികുതി അടയ്ക്കാതെ തന്നെ രാജ്ഞിയുടെ സ്വകാര്യ സ്വത്തുക്കൾ കൂടി ഇതോടെ ചാൾസിന് വന്നു ചേരും.

ബ്രിട്ടീഷ് രാജ കുടുംബത്തിന് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല. എന്നിരുന്നാലും പുറത്ത് വരുന്ന കണക്കുകൾ പ്രകാരം രാജ്ഞിക്ക് 500 മില്യൺ ഡോളറിന്റെ സ്വകാര്യ സ്വത്തുക്കൾ ഉണ്ടെന്നാണ് റിപ്പോർട്ട്. രാജകുടുംബത്തിനുള്ള ആസ്തി കൂടാതെയുള്ള കണക്കാണ് ഇത്. സോവറിൻ ഗ്രാന്റ്, ദ റോയൽ ഫേം, പ്രിവി പഴ്‌സ്, രാജകുടുംബത്തിനുള്ള സത്തുകളുടെ കണക്ക് ഇങ്ങനെ നീളുന്നു…

ബ്രിട്ടണിലെ ജനങ്ങൾ നൽകുന്ന നികുതി വർഷാവർഷം രാജകുടുംബത്തിനും നൽകുന്നു. സോവറിൻ ഗ്രാൻറ് എന്നാണ് ിതിനെ പറയുക. ഇതാണ് രാജകുടുംബത്തിന്റെ വരുമാന മാർഗങ്ങളിലൊന്ന്. 2021 ലും 2022 ലും 86 മില്യൺ പൗണ്ടാണ് ഈ ഇനത്തിൽ മാത്രം രാജകുടുംബത്തിന് ലഭിച്ചത്.

28 ബില്യൺ സാമ്രാജ്യമാണ് ദ റോയൽ ഫേം. എലിസബത്ത് രാജ്ഞിയുടെ അധ്യക്ഷതയിലുള്ള ഒരു ചെറി സംഘമാണ് റോയൽ ഫേം. യു.കെയുടെ മൊത്തം സാമ്പത്തിക രംഗത്ത് തന്നെ വലിയ സ്വാധീനം ചെലുത്തുന്ന റോയൽ ഫേം, നിരവധി ഇവന്റുകളിലൂടെയും ടൂറിസം പരിപാടികളിലൂടെയും ധന സമാഹരണം നടത്തുന്നു. ചാൾസും ഇതിൽ അംഗമായിരുന്നു. ഇരുവർക്കും പുറമെ ചാളഅ#സിന്റെ ഭാര്യ കമീല, വില്യം രാജകുമാരനും ഭാര്യ കേറ്റും, ആനി രാജകുമാരി, എഡ്വേഡ് രാജകുമാരൻ ഭാര്യ സോഫി എന്നിവരാണ് സംഘത്തിലുള്ളത്.

2021 ൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം രാജകുടുംബത്തിന് 28 ബില്യൺ റിയൽ എസ്റ്റേറ്റ് സ്വത്തുക്കളുണ്ടെന്നാണ് റിപ്പോർട്ട്. 19.5 ബില്യൺ ഡോളർ വരുന്ന ക്രൗൺ എസ്‌റ്റേറ്റ്, 4.9 ബില്യൺ ഡോളർ വരുന്ന ബക്കിംഗ്ഹാം പാലസ്, 1.3 ബില്യൺ ഡോളർ വരുന്ന ഡച്ചി കോൺവോൾ, 748 മില്യൺ ഡോളർ വരുന്ന ഡച്ചി ലാൻകാസ്റ്റർ, 630 മില്യൺ ഡോളർ വരുന്ന കെൻസിംഗ്ടൺ പാലസ്, 592 മില്യൺ വരുന്ന ക്രൗണ്ട എസ്റ്റേറ്റ് ഓഫ് സ്‌കോട്ട്‌ലാൻഡ് എന്നീ ആറ് കൊട്ടാരങ്ങളാണ് റിയൽ എസ്‌റ്റേറ്റ് ആസ്തികളിൽ പ്രധാനം.

ഡച്ചി ഓഫ് ലാൻകാസ്റ്ററിൽ നിന്ന് 24 മില്യൺ ഡോളറാണ് രാജകുടുംബത്തിന് ലഭിക്കുന്നത്.

രാജ്ഞിയുടെ സ്വകാര്യ സ്വത്തുക്കൾ

രാജ്ഞിയുടെ നിക്ഷേപങ്ങൾ, ആർട്ട് കളക്ഷനുകൾ, ആഭരണങ്ങൾ, ബൽമോറൽ കൊട്ടാരവും സാൻഡ്രിംഗ്ഹാം ഹൗസും ഉൾപ്പെടുന്ന റിയൽ എസ്റ്റേറ്റ് സ്വത്തുക്ക, സ്റ്റാംപ് കളക്ഷൻ, ഫാബർഷി മുട്ടകൾ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത കരകൗശല-കൗതുക വസ്തുക്കളുടെ വിലപിടിപ്പുള്ള ശേഖരം തന്നെ രാജ്ഞിക്കുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button