അന്തർദേശീയം

കോടതികളിലെ രേഖകൾ ഉൾപ്പെടുന്ന ലാപ്ടോപിൽ റിമോട് ആക്സസ് നൽകി; ഇന്ത്യൻ ഐടി സുരക്ഷാ വിദഗ്ദ്ധന് സിംഗപ്പൂരിൽ തടവ് ശിക്ഷ

സിംഗപ്പൂര്‍ : സ്റ്റേറ്റ് കോടതികളിലെ പതിനെട്ടായിരത്തിലധികം ഫയലുകൾ ഉൾപ്പെടുന്ന ലാപ്ടോപിൽ ഇന്ത്യയിൽ നിന്നുള്ള സുഹൃത്തിന് റിമോട് ആക്സസ് നൽകിയ ഐടി കമ്പനി ജീവനക്കാരന് എഴ് മാസം തടവ് ശിക്ഷ. ലൊനോവോ പിസിസിഡബ്ല്യു സൊല്യൂഷൻസ് ജീവനക്കാരൻ ജനാർദ്ദനൻ തമിഴ് കോവനെയാണ് (42) സിംഗപ്പൂര്‍ കോടതി ശിക്ഷിച്ചത്.

ഔദ്യോഗിക രഹസ്യ നിമയമ പ്രകാരം സിംഗപ്പൂര്‍ സര്‍ക്കാരിന്റെയും സ്റ്റേറ്റ് കോടതികളുടെയും രേഖകളുടെ സുരക്ഷ അപകടത്തിലാക്കി. സര്‍ക്കാര്‍ ലാപ്ടോപ്പിൽ അനധികൃത മാറ്റങ്ങൾ വരുത്തി എന്നിവയാണ് കുറ്റം.

2024 ലാണ് ജനാര്‍ദ്ദനൻ സ്റ്റേറ്റ് കോടതിയിലെ ക്ലൗഡ് സിസ്റ്റം ടീമിന്റെ ലീഡറായി ചുമതലയേറ്റത്. ഇതിന്റെ ഭാഗമായി സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി സര്‍ക്കാരിന്റെ ലൊനോവോ തിങ്ക്പാഡ് ലാപ്ടോപ്പ് ഇയാൾക്ക് നൽകിയിരുന്നു. ഇതിനിടെ ഇൻഫര്‍മേഷൻ സെക്യൂരിറ്റി സര്‍ട്ടിഫിക്കേഷൻ പരീക്ഷ എഴുതാനായി തയാറെടുപ്പിലായിരുന്നു. പരീക്ഷയുടെ സമയത്ത് സ്വന്തം ലാപ്ടോപ് കേടായി. പകരം പരീക്ഷ എഴുതാൻ സര്‍ക്കാര്‍ ലാപ്ടോപ് ഉപയോഗപ്പെടുത്തി. എങ്കിലും ഇതിലെ സുരക്ഷാ ക്രമീകരണങ്ങൾ കാരണം ബ്ലോക് ആയി. ഇത് നീക്കി നൽകാൻ ഇന്ത്യയിലെ ഒരു സുഹൃത്തിന് ലാപ്ടോപ്പിലേക്ക് റിമോട് ആക്സസ് നൽകി എന്നാണ് കുറ്റ സമ്മതം.

സൈബര്‍ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നേടാനുള്ള പരീക്ഷ എഴുതാനാണ് അതീവ സുരക്ഷയുള്ള സര്‍ക്കാര്‍ ലാപ്ടോപിലേക്ക് ഇന്ത്യയിലെ സുഹൃത്തിന് പ്രവേശനം അനുവദിച്ചത്. ഇത് തന്നെ വലിയ വിരോധാഭാസമെന്ന് കോടതി പറഞ്ഞു. ഹിസ്റ്ററിയിൽ പുറത്തു നിന്നുള്ള ഐപി അഡ്രസ് കണ്ടെത്തിയതോടെയാണ് അന്വേഷണം നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button