യൂറോപ്യൻ യൂണിയൻ വാർത്തകൾ

സിസിലി തീരത്തെ കടലിനടിയിൽ രണ്ടായിരം വർഷം പഴക്കമുള്ള റോമൻ കപ്പൽ കണ്ടെത്തി

റോം : ഇറ്റലിയിലെ സിസിലി തീരത്ത് നിന്ന് രണ്ടായിരം വർഷം മുൻപ് റോമൻ ഭരണകാലത്ത് മുങ്ങിയെന്നു കരുതുന്ന കപ്പലിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തി. പുരാതനകാലത്ത് വീഞ്ഞും ഒലീവ് ഓയിലും തുടങ്ങിയവ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന നൂറുകണക്കിന് ഭദ്രമായ പാത്രങ്ങൾ കപ്പലിൽ നിറച്ചുവെച്ച നിലയിലാണ് കണ്ടെത്തിയത്.

പ്രദേശത്തെ മീൻപിടുത്തക്കാരാണ് കപ്പലിനെക്കുറിച്ച് ആദ്യം സൂചന നല്കിയത്. തുടർന്ന് ഇറ്റാലിയൻ പോലീസിൻറെ സംസ്കാര സംരക്ഷണ വിഭാഗത്തിലുള്ള മുങ്ങൽ വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. സമീപകാലത്തെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലുകളിൽ ഒന്നായാണ് ഇറ്റാലിയൻ സാംസ്കാരിക മന്ത്രി അലസ്സാൻദ്രോ ജ്യൂലി ഇതിനെ വിശേഷിപ്പിച്ചത്. ബിസി ഒന്ന്, രണ്ട് നൂറ്റാണ്ടുകളിലേതായിരിക്കാം കപ്പലെന്ന് അനുമാനിക്കുന്നതായി ഇറ്റാലിയൻ സാംസ്കാരിക വകുപ്പ് പറഞ്ഞു. കപ്പലിൻറെ സംരക്ഷണത്തിനായി പ്രത്യേക നടപടികൾ സ്വീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button