അന്തർദേശീയംസ്പോർട്സ്
വിറപ്പിച്ച് സ്വിസ് പട; അർജന്റീന സെമിയിൽ

കാൻസസ് സിറ്റി : നിലവിലെ ചാംപ്യന്മാരായ അർജന്റീന ഫിഫ ലോകകപ്പ് സെമി ഫൈനലിൽ കടന്നു. സ്വിറ്റ്സർൻഡിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തകർത്താണ് അർജന്റീനയുടെ വിജയം. എക്സ്ട്രാ ടൈമിൽ തുടരെ രണ്ടു ഗോൾ നേടിയാണ് അർജന്റീനയുടെ വിജയം.
നിശ്ചിത സമയത്തും ഇഞ്ച്വറി ടൈമിലും സ്കോർ 1-1 സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. പത്താം മിനിറ്റിൽ അലക്സിസ് മാക് അലിസ്റ്റർ നേടിയ ഗോളിലൂടെ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. ഈ ലോകകപ്പിൽ അർജന്റീന നേടുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്.
ഒട്ടേറെ ശ്രമങ്ങൾക്കൊടുവിൽ രണ്ടാം പകുതിയിലാണ് സ്വിറ്റ്സർലൻഡ് തിരിച്ചടിച്ചത്. 67–ാം മിനിറ്റിൽ ഡാൻ എൻഡോയ് ആണ് സ്വിസ് പടയ്ക്കു വേണ്ടി സ്കോർ ചെയ്തത്. എക്സ്ട്രാ ടൈമിൽ യൂലിയൻ അൽവാരസും ലൗറ്റാരോ മാർട്ടിനസുമാണ് അർജന്റീനയ്ക്കു വേണ്ടി ഗോൾ നേടിയത്. സെമിഫൈനലിൽ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളികൾ.



