കേരളം
എബോള സംശയം; കോട്ടയത്ത് 52 കാരി നിരീക്ഷണത്തിൽ

തിരുവനന്തപുരം : എബോള സംശയത്തെ തുടർന്ന് 52 കാരി നിരീക്ഷണത്തിൽ. സൗത്ത് സുഡാനിൽ നിന്നെത്തിയ സ്ത്രീയാണ് കോട്ടയം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലുള്ളത്.
പനിയും മറ്റ് ലക്ഷണങ്ങളോടും കൂടിയാണ് ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുഡാനിൽ നിന്ന് എത്തിയതാണ് എന്നറിഞ്ഞതോടെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
അതേസമയം, എറണാകുളം തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് താത്ക്കാലികമായി അടച്ചു. ഹോസ്റ്റലിലെ 25ഓളം വിദ്യാർഥികൾക്ക് ഛർദ്ദിയും വയറിളക്കവും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. കോളജ് കാമ്പസിലെ ജലസംഭരണിയിൽ നിന്നുള്ള വെളളത്തിൽ നിന്നാണ് അണുബാധയെന്ന് സംശയം. കുടിവെളളം പരിശോധയ്ക്കായി അയച്ചു.ഈ മാസം 25വരെയാണ് കോളജ് അടച്ചത്.



