അന്തർദേശീയം

ജപ്പാൻ മേഖലകളിൽ റഷ്യൻ പടക്കപ്പലുകൾ; അധിനിവേശ ശ്രമമെന്ന് ആരോപണം- Russian shi


ടോക്കിയോ: ചൈനയ്‌ക്ക് പിന്നാലെ റഷ്യയും ജപ്പാൻ സമുദ്രമേഖലയിൽ കടന്നുകയറാൻ ശ്രമിക്കുന്നതായി ആരോപണം. റഷ്യയുടെ മൂന്ന് പടക്കപ്പലുകൾ ജപ്പാന്റെ സമുദ്രമേഖലയിൽ അനധികൃതമായി കടന്നുകയറിയെന്ന് ടോക്കിയോ ഭരണകൂടം. ജപ്പാനിലെ പടിഞ്ഞാറൻ ദ്വീപ് സമൂഹത്തിൽപ്പെട്ട യോനാഗുനി, ഇരിയോമോട്ടേ ദ്വീപുകളിലാണ് റഷ്യയുടെ കപ്പലു കൾ പ്രവേശിച്ചത്. കഴിഞ്ഞ മാസം അഞ്ച് റഷ്യൻ പടക്കപ്പലുകൾ ജപ്പാനെ വലംവെച്ച് പ്രകോപനം സൃഷ്ടിച്ചതിന് പി്ന്നാലെയാണ് പുതിയ സംഭവ വികാസം.

ജപ്പാന്റെ അധീന പ്രദേശങ്ങളായ സമുദ്രമേഖലയിൽ മൂന്ന് റഷ്യൻ പടക്കപ്പലുകളാണ് ശ്രദ്ധയിൽപ്പെട്ടത്. ജപ്പാന്റെ നിയന്ത്രണത്തിലുള്ള ദ്വീപുകൾക്ക് സമീപം എന്ത് അടിയന്തിര സാഹചര്യമാണുളളതൈന്നും അന്താരാഷ്‌ട്ര അതിർത്തി കടന്നത് നിയമലംഘനമാണെന്നും ജപ്പാൻ കുറ്റപ്പെടുത്തി.

നാറ്റോയ്‌ക്ക് ജപ്പാൻ പിന്തുണ പ്രഖ്യാപിക്കുകയും യുക്രെയ്ൻ ആക്രമിച്ചതിൽ കടുത്ത വിമർശനം ഉന്നയിച്ചതിനും പിന്നാലെയാണ് റഷ്യയുടെ നീക്കം പസഫിക്കിലേയ്‌ക്ക് നടന്നത്. റഷ്യയുടെ കപ്പലുകൾ ആദ്യം തായ് വാൻ മേഖലകളിലും പിന്നീട് കിഴക്കൻ ചൈന കടലിലൂടെ ജപ്പാനിലേയ്‌ക്ക് എത്തിയെന്നുമാണ് ജപ്പാൻ പ്രതിരോധ വകുപ്പ് അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button