അന്തർദേശീയം

ദുബായിലെ ക്രീക്ക് ഹാർബർ ഇറാന്റെ ഡ്രോൺ ആക്രമണം

ദുബായ് : ദുബായിലെ ക്രീക്ക് ഹാർബർ മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം. മേഖലയിലെ കെട്ടിടത്തിൽ ഇന്ന് (വ്യാഴാഴ്ച) പുലർച്ചെ ഇറാന്റെ ഡ്രോൺ പതിച്ചു. പുലർച്ചെ 2.45 ഓടെയാണ് സംഭവം.

ക്രീക്ക് ഹാർബറിലെ ആഡംബര താമസകെട്ടിടമായ അഡ്രസ് ക്രീക്ക് ഹാർബർ (ടവർ 2) ആണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തെതുടർന്ന് കെട്ടിടത്തിന് തീപ്പിടിച്ചു. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം തീയണച്ചു. ആളപായമില്ല. കെട്ടിടത്തിലുണ്ടായിരുന്ന താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും ആർക്കും പരിക്കേറ്റതായും റിപ്പോർട്ടില്ലെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button