മാൾട്ടയിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് 15,769 കുറ്റകൃത്യങ്ങൾ
ആഭ്യന്തര മന്ത്രി ബൈറോൺ കാമില്ലേരി പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 15,769 കുറ്റകൃത്യങ്ങൾ പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഗോസോയിലും കോമിനോയിലും 855 കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ മാൾട്ട ദ്വീപിൽ 14,876 കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രദേശം അനുസരിച്ച് കണക്കുകൾ വ്യക്തമാക്കാൻ ആവശ്യപ്പെട്ട പിഎൻ എംപി ഡാരൻ കാരബോട്ടിന്റെ പാർലമെന്ററി ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കാമില്ലേരി.
ജനസംഖ്യ പ്രകാരം മാൾട്ടയിലെ ഏറ്റവും വലിയ പ്രദേശമായ സെന്റ് പോൾസ് ബേയിൽ നിന്നാണ് ഏറ്റവും കൂടുതൽ റിപ്പോർട്ടുകൾ (1,345)വന്നത്, അതിൽ ബുജിബയും ഔറയും ഉൾപ്പെടുന്നു. രണ്ടാമത്തെ ഏറ്റവും വലിയ കണക്ക് (892) സെന്റ് ജൂലിയൻസിൽ നിന്നാണ്.
ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ (വെറും 10 എണ്ണം)റിപ്പോർട്ട് ചെയ്യപ്പെട്ടത് ജനസംഖ്യ അനുസരിച്ച് രാജ്യത്തെ ഏറ്റവും ചെറിയ രണ്ട് പ്രദേശങ്ങളായ ഏംധീനാ ,ഗോസോയിലെ ഗസ്രി എന്നിവിടങ്ങളിൽ നിന്നാണ്.
യുവധാര ന്യൂസ്