യൂറോപ്യൻ യൂണിയൻ വാർത്തകൾ

ലോക സാമ്പത്തിക ഫോറത്തിൻ്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ മന്ത്രി രാജീവും സംഘവും സ്വിറ്റ്സർലൻഡിലേക്ക്

തിരുവനന്തപുരം: മന്ത്രി പി. രാജീവിന്റെ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൻ്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി എ.ജയതിലക്, വ്യവസായ അഡീ ഷനൽ ചീഫ് സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെഎസ് ഐഡിസി എംഡി വിഷ്‌ണുരാജ്, ജനറൽ മാനേജർ എം.വർഗീസ് എന്നിവരാണു മറ്റു സംഘാംഗങ്ങൾ. 19 മുതൽ 23 വരെ നടക്കുന്ന സമ്മേളനത്തിൽ കേരളത്തിൻ്റെ പ്രത്യേക പവലിയനുണ്ടാകും. ഇവിടെ നിക്ഷേപകരുമായി സംഘം കൂടിക്കാഴ്‌ച നടത്തും.

സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളം മുടക്കുന്നതു 10 കോടി രൂപയാണ്. ഇതിൽ 6.8 കോടി രൂപ ഇവൻ്റ മാനേജ്‌മെൻ്റ ഉൾപ്പെടെയുള്ള ചെല വുകൾക്കാണ്. സാമ്പത്തിക ഫോറത്തിൽ സർക്കാരിൻ്റെ പങ്കാളി ത്തം ഉറപ്പാക്കുന്നതിനുള്ള ഇവൻ്റ് മാനേജരായി 6 ൻ്റെ പങ്കാളി (മാനേജരായി ബിസിനസ് കൂട്ടായ് യ്മയായ ഫിക്കിയെ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി) വ്യവസായ വകുപ്പ് തിര ഞെഞ്ഞെടുത്തിരുന്നു.

ഇവർക്കു മുൻകൂറായി 3 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ജിഎസ്ടി കൂടാതെ 6.8 കോടി രൂപ ചെലവാകുമെന്ന് ഫിക്കി സർക്കാരിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണു മുൻകൂറായി 3 കോടി നൽകുന്നത്. മന്ത്രിയും വ്യവസായ വകുപ്പിലെ ഉന്നതരും ഉൾപ്പെടുന്ന സംഘമാകും ദാവോസിനു പോവുക.

ഈ മാസം 19 മുതൽ 23 വരെയാണു സമ്മേളനം. കഴിഞ്ഞവർഷവും കേരളം പങ്കെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button