അന്തർദേശീയം

യുഎസിൽ രണ്ട് ആൺമക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജ അറസ്റ്റിൽ

ന്യൂയോര്‍ക്ക് : അമേരിക്കയിലെ ന്യൂജഴ്സിയിൽ 5 ഉം 7 ഉം വയസുള്ള ആൺമക്കളെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജ അറസ്റ്റിൽ. ഹിൽസ്‌ബറോ സ്വദേശിയായ പ്രിയദർശിനി നടരാജനാണ് (35) പിടിയിലായത്.

ചൊവ്വാഴ്ച വൈകിട്ട് 6.45ന് ജോലി കഴിഞ്ഞെത്തിയ കുട്ടികളുടെ പിതാവ് കണ്ടത് മക്കളുടെ ചേതനയറ്റ ശരീരമാണ്. തുടര്‍ന്ന് അദ്ദേഹം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ബോധരഹിതരായ നിലയിലാണ് കുട്ടികളെ കണ്ടെത്തിയത്. പ്രിയദർശിനി കുട്ടികളോട് എന്തോ ചെയ്തതായാണ് ഭർത്താവ് പൊലീസിന് നൽകിയ മൊഴി. സംഭവസ്ഥലത്തുനിന്ന് തന്നെ പ്രിയദർശിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക കുറ്റവും അനധികൃതമായി ആയുധം കൈവശം വെച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

കുട്ടികളുടെ മരണകാരണം കൃത്യമായി അറിയാൻ പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കുകയാണ്. നിലവിൽ സോമർസെറ്റ് കൗണ്ടി ജയിലിൽ കഴിയുന്ന പ്രിയദർശിനിയെ കൂടുതൽ ചോദ്യം ചെയ്യും. എന്തിനാണ് ഇവർ മക്കളെ കൊലപ്പെടുത്തിയത് എന്നതിനെക്കുറിച്ച് പൊലീസ് വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button