കാർഷിക മേഖലയിൽ പുതു ചരിത്രമെഴുതി അപൂർവയിനം വെളുത്ത സ്ട്രോബെറികൾ വിളയിച്ച് സൗദി അറേബ്യ

റിയാദ് : സൗദി അറേബ്യയിൽ ചരിത്രമെഴുതി അപൂർവയിനം വെളുത്ത സ്ട്രോബെറികൾ വിളഞ്ഞു. ഹാഇൽ മേഖലയിലെ കർഷകർ വിജയകരമായി ഉൽപ്പാദിപ്പിച്ച ഈ വെളുത്ത സ്ട്രോബെറികൾ, രാജ്യത്തെ കാർഷിക വൈവിധ്യവൽക്കരണത്തിന് പുതിയ കരുത്തേകുകയാണ്.
ഹാഇൽ സ്ട്രോബെറി ഗാർഡനിൽ നടന്ന ചടങ്ങിൽ പ്രവിശ്യാ ഗവർണർ അമീർ അബ്ദുൽ അസീസ് ബിൻ സഊദ് വെളുത്ത സ്ട്രോബെറിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഹാഇൽ സ്ട്രോബെറി ഗാർഡെൻറ ഏഴാം സീസണിെൻറ ഭാഗമായി ഒരുക്കിയ പ്രദർശനവും അദ്ദേഹം സന്ദർശിച്ചു. ചടങ്ങിൽ പ്രമുഖ അമീറുമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
അമേരിക്കയ്ക്കും ജപ്പാനും ശേഷം ഈ സവിശേഷ ഇനം വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇതോടെ സൗദി അറേബ്യ മാറി. ലോകത്ത് തന്നെ വിരളമായി മാത്രം കാണപ്പെടുന്ന വെളുത്ത സ്ട്രോബെറികൾ അവയുടെ വ്യത്യസ്തമായ രുചികൊണ്ടും ഉയർന്ന വിപണന മൂല്യം കൊണ്ടും ശ്രദ്ധേയമാണ്. അമേരിക്കയ്ക്കും ജപ്പാനും ശേഷം ഈ സവിശേഷ ഇനം വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇതോടെ സൗദി അറേബ്യ മാറി. ലോകത്ത് തന്നെ വിരളമായി മാത്രം കാണപ്പെടുന്ന വെളുത്ത സ്ട്രോബെറികൾ അവയുടെ വ്യത്യസ്തമായ രുചികൊണ്ടും ഉയർന്ന വിപണന മൂല്യം കൊണ്ടും ശ്രദ്ധേയമാണ്.
അമേരിക്കയിലെ ഫ്ലോറിഡ സർവകലാശാലയുമായി സഹകരിച്ചുണ്ടാക്കിയ പ്രത്യേക കരാറിന് കീഴിലാണ് ഹാഇലിൽ ഇതിെൻറ പരീക്ഷണാടിസ്ഥാനത്തിലുള്ള കൃഷി ആരംഭിച്ചത്. ആധുനിക ജലസേചന രീതികളും നൂതന കൃഷി സാങ്കേതിക വിദ്യകളും ഇതിനായി പ്രയോജനപ്പെടുത്തിയത്ത്.



