യൂറോപ്യൻ യൂണിയൻ വാർത്തകൾ
റഷ്യൻ പേടി; റുമാനിയയിൽ ലയിക്കാൻ റഫറണ്ടം നടത്താൻ ഒരുങ്ങി മോൾഡോവ

കിഷിനൗ : ഒരുകാലത്ത് റുമാനിയയുടെ ഭാഗമായിരുന്നു മോൾഡോവ. രണ്ടാംലോകയുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ അതു കീഴടക്കി. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ മോൾഡോവ സ്വതന്ത്ര രാജ്യമായി. ഭൂരിപക്ഷവും റുമാനിയൻ ഭാഷ സംസാരിക്കുന്നവർ. ഇപ്പോൾ പ്രശ്നം റഷ്യയുടെ സമ്മർദത്തെ പ്രതിരോധിക്കാൻ കഴിയുന്നില്ലെന്നതാണ്.
ജനാധിപത്യരാജ്യമായി നിലനിൽക്കാനുള്ള ആഗ്രഹമുണ്ട്. റഷ്യ ഏതുസമയത്തും ആക്രമിച്ചേക്കാമെന്ന ഭയവും. അതിനാൽ മാതൃരാജ്യമായ റുമേനിയയ്ക്കൊപ്പം ചേർന്നു സുരക്ഷിതമാകാൻ കൊതിയുണ്ടെന്നു സൂചിപ്പിച്ചത് പ്രസിഡന്റ് മായ സന്ദു തന്നെ. റുമാനിയയിൽ ലയിക്കാൻ ഒരു റഫറണ്ടം നടന്നാൽ അനുകൂലമായി വോട്ടുചെയ്യുമെന്നു പ്രസിഡന്റുതന്നെ പ്രഖ്യാപിച്ചത് കൗതുകമായി. ലയനം നടന്നില്ലെങ്കിൽ എത്രയും വേഗം യൂറോപ്യൻ യൂണിയനിൽ എത്തിപ്പെടാനും മോൾഡോവ മോഹിക്കുന്നു.



