ദേശീയം

വിക്ഷേപണ പാതയിൽ വ്യതിയാനം; പിഎസ്എൽവി സി 62 ദൗത്യം പരാജയം

ശ്രീഹരിക്കോട്ട : പുതുവര്‍ഷത്തിലെ ഐഎസ്ആര്‍ഒയുടെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എല്‍വി-സി 62 ലക്ഷ്യം കണ്ടില്ല. റോക്കറ്റിന്റെ മൂന്നാംഘട്ട ജ്വലനത്തിൽ തകരാർ ഉണ്ടായെന്നും വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു. പിഎസ്എൽവി റോക്കറ്റിന്റെ മൂന്നാംഘട്ടം തകരാറിലാകുന്നത് തുടർച്ചയായി രണ്ടാം തവണയാണ്. 2025 മേയിലായിരുന്നു പിഎസ്എല്‍വി റോക്കറ്റിന്റെ ആദ്യവിക്ഷേപണം.

ദൗത്യത്തിന്റെ 22.5 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു. ഇഒഎസ് എന്‍ വണ്‍ അന്വേഷ അടക്കം പതിനാറ് പേ ലോഡുകളാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയക്കാന്‍ ഉദ്ദേശിച്ചത്

ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് – എൻ1 (അന്വേഷ)യ്ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 ചെറു ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു വിക്ഷേപണം. മൂന്നാം ഘട്ട ജ്വലനത്തിന് ശേഷം വിക്ഷേപണ പാതയിൽ വ്യതിയാനം ഉണ്ടായതായാണ് അധികൃതർ നൽകുന്ന വിവരം. വിക്ഷേപണത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതര് ഉടൻ പുറത്തുവിടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button