കേരളം
മലപ്പുറത്ത് കാറ്ററിങ് ഗോഡൗണിന് തീ പിടിച്ചു

മലപ്പുറം : കീഴിശേരി അറഫ നഗർ മുറത്തിക്കൊണ്ട് കാറ്ററിങ് ഗോഡൗണിന് തീപിടിച്ചു. സമീപപ്രദേശങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമായത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് കാറ്ററിങ് ഗോഡൗണിന് തീപിടിച്ചത്. ഭക്ഷണം തയ്യാറാക്കുന്നതിനിടെ തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
മുക്കം, തിരുവാലി, മലപ്പുറം, മഞ്ചേരി ഫയർ സ്റ്റേഷനുകളിൽ നിന്നുള്ളവരും കരിപ്പൂരിലെ പ്രത്യേക ഫയർ എൻജിനും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗോഡൗണിൽ നിന്നുള്ള തീ സമീപത്തെ വീടുകളിലേക്കും പടർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.



