യൂറോപ്യൻ യൂണിയൻ വാർത്തകൾ
എലിസബത്ത് ബോൺ ഫ്രഞ്ച് പ്രധാനമന്ത്രി
പാരിസ് • ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി തൊഴിൽ മന്ത്രി എലിസബത്ത് ബോണിനെ (61) പ്രസിഡന്റ് ഇമ്മാനുവൽ മക്രോ നിയോഗിച്ചു. 1992നു ശേഷം ഫ്രാൻസിന്റെ ആദ്യ വനിത പ്രധാനമന്ത്രിയാണ്. പെൻഷൻ പ്രായം ഉയർത്തുന്നത് അടക്കം തൊഴിൽ മേഖലയിൽ മക്രോ വാഗ്ദാനം ചെയ്ത പരിഷ്കരണ നടപടികൾക്കു ശക്തമായ പിന്തുണയാണു സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള ബോൺ നൽകിയത്. രാജ്യത്തെ തൊഴിലാളി സംഘടനകളെപ്പറ്റി മികച്ച പരിജ്ഞാനവുമുണ്ട്. 2019ൽ പരിസ്ഥിതി മന്ത്രിയായിരുന്നു.
യുവധാര ന്യൂസ്