ദേശീയം
കർണാടകയിലെ കൊപ്പളയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാല് മരണം

ബംഗളൂരു : കർണാടകയിലെ കൊപ്പളയിൽ വാഹനാപകടത്തിൽ നാല് മരണം. ശബരിമല തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് പേരാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ആയിരുന്നു അപകടം



