best nurse award: ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച നഴ്സിനെ പ്രഖ്യാപിച്ചു
ലോകത്തിലെ ഏറ്റവും മികച്ച നഴ്സിനെ (best nurse) പ്രഖ്യാപിച്ചു. ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡ് (aster guardians global nursing award) ജേതാവായി കെനിയന്‍ സ്വദേശി അന്ന ഖബാലെ ദുബയെയാണ് തിരഞ്ഞൈടുത്തത്. ആഗോളതലത്തില്‍ ആഘോഷിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനത്തിന്റെ(international nurse day) ഭാഗമായാണ് മികച്ച നഴ്സിനെ തിരഞ്ഞെടുത്തത്. അഭിമാനകരമായ കിരീടം നേടിയതിന് അന്നയ്ക്ക് 250,000 ക്യാഷ് പ്രൈസ് ലഭിച്ചു.
കെനിയയിലെ ഖബാലെ ദുബ ഫൗണ്ടേഷന്റെ സ്ഥാപകയായ അന്ന വിദ്യാഭ്യാസത്തിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനൊപ്പം സ്ത്രീകളുടെ ജനനേന്ദ്രിയ ഛേദം, നേരത്തെയുള്ള/നിര്‍ബന്ധിത വിവാഹം എന്നിവ പോലുള്ള സ്ത്രീകള്‍ക്കെതിരായ ഹാനികരമായ സാംസ്‌കാരിക ആചാരങ്ങള്‍ക്കെതിരെ പോരാടുന്നു. കൂടാതെ സമാധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയും പെണ്‍കുട്ടികളുടൈ വിദ്യാഭ്യാസത്തിനായും വാദിക്കുന്നു.
തന്റെ ഗ്രാമത്തില്‍ നിന്ന് ബിരുദം നേടിയ ആദ്യത്തെ സ്ത്രീയാണ് അന്ന. രാവിലെ കുട്ടികള്‍ക്കും ഉച്ചതിരിഞ്ഞ് മുതിര്‍ന്നവര്‍ക്കും സേവനം നല്‍കുന്ന ഒരു സ്‌കൂള്‍ തുറന്നിട്ടുണ്ട്. അന്ന മുന്‍ മിസ് കെനിയ പീസ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് (former miss keniya peace and investment) ആണ്. കൂടാതെ 2020ല്‍ ഏറ്റവും സ്വാധീനമുള്ള 100 യുവ ആഫ്രിക്കക്കാരായി അവര്‍ അംഗീകരിക്കപ്പെട്ടു.
പാം ജുമൈറയിലെ അറ്റ്ലാന്റിസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും ദുബായ് എയര്‍പോര്‍ട്ട്സ് ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെയും ഗ്രൂപ്പിന്റെയും ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവും ദുബായ് വേള്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂമില്‍ നിന്ന് അന്ന അവാര്‍ഡ് ഏറ്റുവാങ്ങി.
യുവധാര ന്യൂസ്