ദേശീയം
രാജസ്ഥാനിൽ സ്ഫോടക വസ്തുക്കൾ നിറച്ച കാർ പിടികൂടി

ന്യൂഡൽഹി : രാജസ്ഥാനിലെ ടോങ്കിൽ 150 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. അമോണിയം നൈട്രേറ്റ് നിറച്ച മാരുതി സിയാസ് കാറാണ് കണ്ടെത്തിയത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടയിലാണ് കാറിൽ നിന്നും സ്ഫോടക വസ്തു കണ്ടെത്തുന്നത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
വാഹനത്തിൽ വെടിയുണ്ടകളും ആറ് ബണ്ടിലുകളിലായുള്ള സേഫ്റ്റി ഫ്യൂസ് വയറും കണ്ടെത്തി. ഫരീദാബാദ് ഭീകര സംഘത്തിന്റെ കയ്യിൽ നിന്ന് 2900 കിലോ അമോണിയം നൈട്രേറ്റ് നേരത്തെ പിടിച്ചെടുത്തിരുന്നു.



