കേരളം
ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്കിടെ മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍

മുംബൈ : മഹാരാഷ്ട്രയില്‍ ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്കിടെ മലയാളി വൈദികനെയും ഭാര്യയേയും അറസ്റ്റ് ചെയ്ത് പൊലീസ്. നാഗ്പൂര്‍ മിഷനിലെ ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരെയാണ് ബേനോഡ പൊലീസ് അറസ്റ്റ് ചെയ്തത്.
മറ്റ് രണ്ട് വൈദികരെയും ഭാര്യമാരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് എന്നാണ് സൂചന.
പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരമാണ് ഇവര്‍ ക്രിസ്മസ് പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുക്കാന്‍ പോയത്. സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവകയിലെ വൈദികനായ ഫാദര്‍ സുധീര്‍ തിരുവനന്തപുരം അമരവിള സ്വദേശിയാണ്. നേരത്തെ മറ്റ് സംസ്ഥാനങ്ങളിലും മലയാളി വൈദികരെയും കന്യാസ്ത്രീകളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.



