അന്തർദേശീയം

കാലിഫോർണിയയിൽ ഉറ്റസുഹൃത്തുക്കളായ രണ്ട് ഇന്ത്യൻ യുവതികൾക്ക് മരണം വാഹനാപകടത്തിൽ ദാരുണാന്ത്യം

കാലിഫോർണിയ : അമേരിക്കയിലെ കാലിഫോർണിയയിൽ അപകടത്തിൽ രണ്ട് ഇന്ത്യൻ വനിതകൾ കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശികളും ഉറ്റസുഹൃത്തുക്കളുമായ പി മേഘന റാണി, കെ ഭാവന എന്നിവരാണ് മരിച്ചതും. 24 വയസായിരുന്നു ഇരുവരുടെയും പ്രായം. ഉന്നത പഠനത്തിന് ശേഷം ഇന്ത്യയിൽ നിന്ന് ജോലി തേടി അമേരിക്കയിൽ എത്തിയതായിരുന്നു ഇരുവരും.

തെലങ്കാനയിലെ മഹബുബാബാഗ് ജില്ലയിലെ ഗർല മണ്ഡൽ സ്വദേശികളാണ് ഇരുവരും. ഒരുമിച്ച് പഠിച്ച ഉറ്റസുഹൃത്തുക്കളായ ഇരുവരും ഒരുമിച്ചാണ് അമേരിക്കയിലെത്തിയത്. ഇരുവരുടെയും മരണം കുടുംബങ്ങൾക്ക് ഇരട്ടി വേദനയായി മാറി.

അതേസമയം അപകടത്തെ കുറിച്ച് കാലിഫോർണിയയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി ഗോഫണ്ട്മി എന്ന പേജിലൂടെ ധനസമാഹരണവും തുടങ്ങി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വലിയ തുക ആവശ്യമാകുന്നതിനാലാണിത്.

അതേസമയം അപകടത്തെ കുറിച്ച് കാലിഫോർണിയയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി ഗോഫണ്ട്മി എ ന്ന പേജിലൂടെ ധനസമാഹരണവും തുടങ്ങി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വലിയ തുക ആവശ്യമാകുന്നതിനാലാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button