നെയ്യാറ്റിന്‍കരയില്‍ 48 കാരന് റോഡരികില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ 48 കാരന് റോഡരികില്‍ തൂങ്ങി മരിച്ച നിലയില്‍. നെയ്യാറ്റിന്‍കര സ്വദേശി ദിലീപാണ് മരിച്ചത്. മരത്തില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിന്‍കര ഗ്രാമം എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
നെയ്യാറ്റിന്‍കര ടൗണില്‍ മൊബൈല്‍ ഷോപ്പ് നടത്തിവരികയാണ് ദിലീപ്. കട സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകീട്ട് വീട്ടില്‍ നിന്ന് ഇറങ്ങിയ ദിലീപ് രാത്രി തിരിച്ചെത്തിയിരുന്നില്ല. രാത്രി വൈകിയും എത്താത്തിനെ തുടര്‍ന്ന് ബന്ധുക്കള്‍ തെരച്ചില്‍ ഉള്‍പ്പെടെ നടത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. കടബാധ്യതെയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ദിലീപിന് 27 ലക്ഷത്തോളം കടമുണ്ടായിരുന്നു എന്ന് ബന്ധുക്കള്‍ തന്നെ പറയുന്നു.



