അന്തർദേശീയം

തുർക്കിയിൽ ‌വിമാനാപകടം; ലിബിയന്‍ സൈനിക മേധാവി കൊല്ലപ്പെട്ടു

അങ്കാറ : ലിബിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി അല്‍ ഹദ്ദാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. തുര്‍ക്കി സന്ദര്‍ശനത്തിനെത്തിയ മുഹമ്മദ് അലി അല്‍ ഹദ്ദാദ് ഉന്നതതല ചര്‍ച്ചയില്‍ പങ്കെടുത്ത് മടങ്ങുവെയാണ് അപകടത്തില്‍പ്പെട്ടത്. എസന്‍ബോഗ വിമാനത്താവളത്തില്‍നിന്ന് ഇന്നലെ രാത്രി 8.10ന് പറന്നുയര്‍ന്ന വിമാനം അരമണിക്കൂറിനകം തകര്‍ന്നു വീഴുകയായിരുന്നു.

ജനറല്‍ മുഹമ്മദ് അലി അല്‍ ഹദ്ദാദിന് പുറമെ നാല് പേരും വിമാനത്തില്‍ ഉണ്ടായിരുന്നു. തുര്‍ക്കിയും ലിബിയയും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കായിരുന്നു അല്‍ ഹദ്ദാദ് തുര്‍ക്കിയിലെത്തിയത്.

വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ലിബിയന്‍ പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ദബൈബ പ്രസ്താവനയില്‍ അറിയിച്ചു. ഹദ്ദാദിന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്നും ദബൈബ പറഞ്ഞു. ഭിന്നിച്ചു നില്‍ക്കുന്ന ലിബിയന്‍ സൈന്യത്തെ ഒന്നിപ്പിക്കാന്‍ യുഎന്നിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങളുടെ കേന്ദ്ര ബിന്ദുവായിരുന്നു ഹദ്ദാദ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button